03:25am 12 November 2026
NEWS
ഉയർന്നമാർക്കുകളൊടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേൾഡ് മലയാളി കൗൺസിൽ ആദരിച്ചു
25/05/2026  04:15 PM IST
nila
ഉയർന്നമാർക്കുകളൊടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേൾഡ് മലയാളി കൗൺസിൽ ആദരിച്ചു

 

ഇക്കഴിഞ്ഞ സി ബി എസ് ഇ പത്താം ക്ളാസിലേയും പന്ത്രണ്ടാം ക്ളാസിലേയും പരീക്ഷകളിൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഉയർന്ന മാർക്കുകളോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ആദരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അംഗങ്ങളുടെ മക്കൾക്കായി സംഘടിപ്പിച്ച അക്കാദമിക്ക് എക്സലൻസ് അനുമോദന ചടങ്ങിൽ 14 വിദ്യാർത്ഥികൾ ആദരം ഏറ്റുവാങ്ങി.
ഖത്തർ എം ഇ എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ മുഖ്യാതിഥിയായിരുന്നു.ഗലീലിയൊ ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജയലക്ഷമി നായർ, മറ്റൊരു ഗസ്റ്റ് ഓഫ് ഓണറായ MES Alumni Association (MESAA) പ്രസിഡന്റ് 
സമ്ര മെഹബൂബ്ഽഎന്നിവരും ചടങ്ങിനെ അഭിസംബോധന ചെയ്തു ആശംസകളറിയിച്ചു സംസാരിച്ചു.

വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളേയും അഭിനന്ദിച്ച മുഖ്യ അതിഥി ഈ അധ്യയന വർഷം വിദ്യാർത്ഥികളും അധ്യാപകരും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പരാമർശിച്ചു. 
33 ശതമാനം നേടിയാലും 100 ശതമാനം നേടിയാലും ഈ വർഷത്തെ വിജയം ആഘോഷിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. വിജയം മാർക്കിൽ മാത്രം ആശ്രയിക്കുന്നതല്ലെന്നും എല്ലാ മേഖലകളിലും പരമാവധി ശ്രമം തുടരണമെന്നും വിദ്യാർത്ഥികളെ പ്രധാന അദ്ധ്യാപികയായ മുഖ്യാതിഥി ഹമീദ ഖാദർ ചടങ്ങിൽ ഓർമ്മിപ്പിച്ചു.
അൽമുഫ്ത്ത റെൻ്റ് എ കാർ കമ്പനി ഹാളിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റെൻജിത്ത് ചാലിൽ സ്വാഗത പ്രസംഗം നടത്തി. 
വിജയത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ ജീവിതത്തിൽ സന്തുലിതത്വവും സമത്വവും പാലിക്കണമെന്നും, സമൂഹത്തോടുള്ള ഉത്തരവാദിത്വവും കടപ്പാടും വിദ്യാർത്ഥികൾ മറക്കരുതെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സിയാദ് ഉസ്മാൻ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാരായ ഹമീദ ഖാദറും ,ജയലക്ഷ്മി നായരും ചേർന്ന് വിതരണം ചെയ്തു.
രക്ഷിതാക്കളായ ഡോ. ഷെഫി റഷീദും ഷംസുദ്ദീൻ ഇസ്മായിലും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
ലൈബയും ,ആഷികയും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ചടങ്ങിൽ സംസാരിച്ച് WMC ഖത്തർ നൽകിയ ആദരവിന് നന്ദി അറിയിച്ചു. 
വൈസ് ചെയർമാൻ കാജൽ മൂസ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു
എജ്യുക്കേഷൻ കൺവീനർ കരിസ്മ ഹസ്സൻ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img