10:55pm 10 November 2026
NEWS
കൊളോസ്സ വെഞ്ച്വേഴ്സിലെ ആഷു സുയാഷുമായി വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സംവദിച്ചു
18/08/2025  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊളോസ്സ വെഞ്ച്വേഴ്സിലെ ആഷു സുയാഷുമായി വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സംവദിച്ചു

കൊച്ചി : തുടക്കക്കാരായ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് കൊളോസ്സ വെഞ്ച്വേഴ്സിന്റെ സ്ഥാപകയും സിഇഒയുമായ ആഷു സുയാഷുമായി സംവദിക്കാനുള്ള അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം). വനിതാ സ്റ്റാര്‍ട്ടപ്പുകളെയും അവരുടെ ബിസിനസുകളെയും പിന്തുണയ്ക്കാന്‍ കൊളോസ്സ വെഞ്ച്വേഴ്സിന് സാധിക്കുമെന്ന് ആഷു സുയാഷു പറഞ്ഞു.

കൊളോസ്സയുടെ വെഞ്ച്വര്‍ പാര്‍ട്ണര്‍ രാജേഷ് കൃഷ്ണമൂര്‍ത്തിയും വനിതാ സംരംഭകരുമായി സംവദിച്ചു.മൂലധനം, കാര്യശേഷി, ആത്മവിശ്വാസം എന്നിവയിലൂടെ വനിതാ സംരംഭകരെയും വനിതാ കേന്ദ്രീകൃത ബിസിനസുകളെയും ശക്തിപ്പെടുത്തുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ വെഞ്ച്വര്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് കമ്പനിയാണ് കൊളോസ്സ വെഞ്ച്വേഴ്സ്. ഉപഭോക്തൃ, ഫിന്‍ടെക്, ആരോഗ്യ സംരക്ഷണം, ഡീപ്‌ടെക്, കാലാവസ്ഥ, ക്ലീന്‍ടെക് തുടങ്ങിയ മേഖലകളില്‍ കൊളോസ്സ വെഞ്ച്വേഴ്സ് പ്രവര്‍ത്തിക്കുന്നു.വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിക്കാന്‍ പരിപാടി സഹായകമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img