10:53pm 02 May 2026
NEWS
വനിതാസംഘം മാന്നാർ യൂണിയൻ ഷീ ലീഡേഴ്‌സ് ക്യാമ്പ് 9 ന്
02/05/2026  06:05 PM IST
nila
വനിതാസംഘം മാന്നാർ യൂണിയൻ ഷീ ലീഡേഴ്‌സ് ക്യാമ്പ്  9 ന്

 


മാന്നാർ:  സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു സന്ദേശം യാഥാർത്ഥ്യമാക്കി എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയൻ സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി
ഷീലീഡേഴ്‌സ് ക്യാമ്പ് 
  9 ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ യൂണിയൻ 
വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ജോയിൻ കൺവീനർ പുഷ്‌പ ശശികുമാർ, അഡ്.കമ്മറ്റിയംഗങ്ങളായ
രാധാകൃഷ്ണ‌ണൻ പുല്ലാമഠത്തിൽ, പി.ബി.സൂരജ്, രാജേന്ദ്രപ്രസാദ് അമൃത എന്നിവർ ആശംസകൾ അർപ്പിക്കും. വനിതാ സംഘം മാന്നാർ യൂണിയൻ കൺവീനർ ലേഖ വിജയകുമാർ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ 
ബിനി സതീശൻ കൃതജ്ഞതയും പറയും.
ഗുരുധർമ്മത്തിൽ അധിഷ്‌ഠിതമായ കുടുംബജീവിതം നയിക്കുവാനും, സാമ്പത്തിക ഭദ്രത, ആത്മീയത എന്നിവയിലൂടെ സംഘടനയെ മുന്നോട്ടു നയിക്കാൻ കഴിയുക എന്ന ലക്ഷ്യപ്രാപ്തിക്കായി സംഘടിപ്പിക്കുന്ന പഠനശിബിരം രാവിലെ 10 മുതൽ 5 സെക്ഷനുകളിലായി നടക്കും.
സംഘടന സെക്ഷനിൽ
ഷീബ ടീച്ചറും സാമ്പത്തിക അച്ചടക്കം വനിതകളിൽ സെക്ഷനിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരത ഉപദേഷ്ടാവ് എൽ.സുധർമ്മയും മിനിറ്റ്സ്, വരവ് - ചെലവ് സ്റ്റേറ്റ്‌മെൻ്റ് റിക്കാർഡ് തയ്യാറാക്കൽ സെക്ഷനിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗവും സ്ത്രീ ശാക്തീകരണം സെക്ഷനിൽ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധൻ ഡോ.അനൂപ് വൈക്കവും  ക്ലാസുകൾ നയിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന അവസാന സെക്ഷനിൽ 
സമാപന സമ്മേളനവും ക്യാമ്പ് അവലോകനവും നടക്കും. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്
അദ്ധ്യക്ഷയാവും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ
അഡ്.കമ്മറ്റിയംഗങ്ങളായ .അനിൽകുമാർ റ്റി.കെ, ഹരി പാലമുട്ടിൽ, അനീഷ് പി.ചേങ്കര എന്നിവർ പ്രസംഗിക്കും.
വനിതാസംഘം യൂണിയൻ കേന്ദ്രസമിതിയംഗം സിന്ധു സോമരാജ് സ്വാഗതവും ട്രഷറർ പ്രവദ രാജപ്പൻ കൃതജ്ഞതയും പറയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img