
കൊച്ചി: രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ നടക്കുന്ന സെമിനാറുകളിലും സംവാദങ്ങളിലും എല്ലാ പാർട്ടിക്കാരും പരസ്പരം പങ്കെടുക്കുന്നത് കുറ്റകരമല്ലെന്ന് ഇപ്പോൾ പറയുന്ന വിഡി സതീശൻ കോൺഗ്രസ് അച്ചടക്ക സമതി അധ്യക്ഷൻ എകെ ആന്റണിയുടെ മുൻ നടപടി തിരുത്തിക്കുമോയെന്ന് പ്രൊഫ. കെവി തോമസ്.
സിപിഎമ്മിന്റെ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലാണ് ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന് കെവി തോമസ് ചൂണ്ടിക്കാട്ടി
പറവൂരിൽ നടന്ന ആർഎസ്എസ് പരിപാടിയിലെ പങ്കാളിത്തത്തെ ന്യായീകരിച്ചു നടത്തിയ സതീശന്റെ പ്രസ്താവനയിൽ,
തോമസ് മാഷ് സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുത്തില്ലേയെന്ന് ചോദിക്കുന്നുണ്ട്
അങ്ങനെയെങ്കിൽ എകെ ആന്റണി അധ്യക്ഷനായ സമിതി തന്നെ പുറത്താക്കിത് എന്തിനായിരുന്നുവെന്ന് സതീശൻ വെളിപ്പെടുത്തണം
എകെ ആന്റണിക്ക് തെറ്റ് പറ്റിയെങ്കിൽ അത് ഏറ്റുപറയണം
സതീശൻ പറയുന്ന രാഷ്ട്രീയ മര്യാദയനുസരിച്ചാണ് ഇന്ത്യ മുന്നണിയുടെ ഘടകകക്ഷികളായ കോൺഗ്രസിന്റെ പ്രതിനിധിയായി താനും, ഡിഎംകെയുടെ പ്രതിനിധിയായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കണ്ണൂർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്.
ഈ സമ്മേളനം ഡൽഹിയിൽ വെച്ചാണ് സിപിഎം നടത്തിയിരുന്നതെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഘാർഗെ തന്നെ പങ്കെടുക്കുമായിരുന്നില്ലെയെന്നും കെവി തോമസ് ചോദിച്ചു.
Photo Courtesy - Google








