08:01am 13 November 2026
NEWS
തൊഴിലാളികളുടെ തൊഴിൽപരമായ ആരോഗ്യം പ്രോത്സാഹിപ്പിക്കും: തൊഴിൽ മന്ത്രി
02/06/2026  04:01 PM IST
nila
തൊഴിലാളികളുടെ തൊഴിൽപരമായ ആരോഗ്യം പ്രോത്സാഹിപ്പിക്കും: തൊഴിൽ മന്ത്രി

 


​ദോഹ:തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഖത്തർ സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കി തൊഴിൽ മന്ത്രി  ഡോ. അലി ബിൻ സ്മൈഖ് അൽ മർറി. എല്ലാ മേഖലകളിലും സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ '2026-ലെ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ കാമ്പെയ്ൻ' (ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുള്ള കാമ്പെയ്ൻ) സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​തൊഴിലിടങ്ങളിൽ പ്രതിരോധ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി  ഷെയ്ഖ നജ്‌വ ബിന്ത് അബ്ദുൾറഹ്മാൻ അൽ ഥാനി സൂചിപ്പിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുക, ഫീൽഡ് പരിശോധനകൾ ശക്തമാക്കുക, തൊഴിൽ സുരക്ഷാ-ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്. ഇത് മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ (2024-2030) ഭാഗമായി സുസ്ഥിര ഉൽപ്പാദനക്ഷമതയും സാമ്പത്തിക വികസനവും കൈവരിക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
​വേനൽക്കാലത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി തൊഴിൽ മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് 2026-ലെ ഈ കാമ്പെയ്നെന്ന് പ്രവാസി തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി  ഹമദ് ഫറജ് ദൽമൂക്ക് വിശദീകരിച്ചു. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ബോധവൽക്കരണം ശക്തമാക്കുന്നതിലൂടെയും മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കാനും രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img