
ജനീവ: ലോക മലേറിയ ദിനത്തിൽ ആഗോള ആരോഗ്യ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ലോകാരോഗ്യ സംഘടന (WHO). മലേറിയ ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ശിശുക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യ പ്രതിരോധ മരുന്നിന് സംഘടന അംഗീകാരം നൽകി.
രോഗവ്യാപനം തടയുന്നതിനും ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് കൂടുതൽ സുരക്ഷാ ഓപ്ഷനുകൾ നൽകുന്നതിനുമാണ് ഈ നടപടി.നിലവിലുള്ള 'ആർട്ടെമെതർ-ലുമെഫാന്ട്രിൻ' (artemether-lumefantrine) എന്ന ചികിത്സാ മിശ്രിതത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്.അഞ്ച് കിലോഗ്രാം വരെ ഭാരമുള്ള നവജാതശിശുക്കൾക്കും മുതിർന്ന ശിശുക്കൾക്കുമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
മാസം പ്രായം മുതലുള്ള ശിശുക്കളുടെ രോഗപ്രതിരോധ ശേഷിയുടെ പ്രത്യേകതകൾ കണക്കിലെടുത്താണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന മലേറിയയെ ചെറുക്കുന്നതിൽ ഈ പുതിയ മരുന്ന് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ലോകാരോഗ്യ സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.










