09:19am 11 November 2026
NEWS
നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തുനിന്നും ലഭിച്ച കുറിപ്പിലെന്ത്?
15/09/2025  03:38 PM IST
nila
നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തുനിന്നും ലഭിച്ച കുറിപ്പിലെന്ത്?

അപ്രതീക്ഷിതമായാണ് ഇന്ന് നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്.  മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അനുസ്മരിക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. രാഹുലിനോട്  ഭരണപക്ഷത്തുനിന്നും ആരും പ്രതികരിച്ചില്ല. കോൺ​ഗ്രസ് എംഎൽഎമാരും രാഹുലിനെ നോക്കിയില്ല. എന്നാൽ,ലീഗ് എംഎൽഎമാർ രാഹുൽ മാങ്കൂട്ടത്തിലിനോട് അകൽച്ച കാണിച്ചില്ല.  ലീഗ് എംഎൽഎ യു.എ. ലത്തീഫ് രാഹുലിന്റെ അടുത്തെത്തി സംസാരിച്ചു. നജീബ് കാന്തപുരം, എ.കെ.എം.അഷ്‌റഫ്, ടി.വി.ഇബ്രാഹും എന്നിവരും രാഹുലിനോടു സംസാരിച്ചു. 

പ്രതിപക്ഷ നിരയുടെ അവസാന കസേരയും കഴിഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇരുന്നത്. മുമ്പ് പി വി അൻവറിന്റെ സീറ്റായിരുന്നു ഇത്. ഇതിനിടെയാണ് രാഹുലിന് പുറത്തുനിന്നും ഒരു കുറിപ്പ് ലഭിച്ചത്. അത് വായിച്ച രാഹുൽ കുറിപ്പിന് മറുപടി എഴുതി നൽകിയ ശേഷം സഭ വിടുകയായിരുന്നു. എന്നാൽ, എന്താണ് കുറിപ്പിലുണ്ടായിരുന്നത് എന്നോ ആരാണ് ആ കുറിപ്പ് കൊടുത്തയച്ചത് എന്നോ വ്യക്തമല്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങി അകത്തുവന്നപ്പോഴാണ് കുറിപ്പ് ലഭിച്ചതും രാഹുൽ സഭ വിട്ടതും. 

ഇന്നു പുലർച്ചെയാണ് രാഹുൽ അടൂരിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പി.രാജൻ, സഹായി ഫസൽ എന്നിവർക്കൊപ്പമാണ് രാഹുൽ നിയമസഭാമന്ദിരത്തിൽ എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img