01:10pm 10 September 2026
NEWS
സഹജീവിയുടെ കണ്ണുനീർ കാണണം:- മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
18/02/2026  09:30 PM IST
nila
സഹജീവിയുടെ കണ്ണുനീർ കാണണം:-  മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ


ചെങ്ങന്നൂർ: സഹജീവിയുടെ കണ്ണുനീർ കാണാത്ത ഒരു തത്വചിന്തക്കും നിലനില്പുണ്ടാകുകയില്ലായെന്ന് പരിശുദ്ധ കാതോലിക്കാബാവാ. പാർശ്വവത്ക്കരിക്കപ്പെടുന്നവനെ  ചേർത്തു   നിർത്തുന്നതിലൂടെ  യഥാർത്ഥ ക്രിസ്തുസ്നേഹം സമൂഹത്തിന് പങ്കുവയ്ക്കു വാൻ കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 19-ാം മത് ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ മാർ പീലക്സിനോസ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാവാ തിരുമേനി. "യഹോവ എൻ്റെ പരിച (സങ്കീർത്തനം 3:3 )" എന്നതാണ്  കൺവൻഷൻ്റെ        മുഖ്യചിന്താവിഷയം.ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ക്രിസ്തുവിനെ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുവാൻ ഏവർക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.78-ാം ജന്മദിനം ആഘോഷിച്ച പരി.കാതോലിക്കാ ബാവായ്ക്ക് ഭദ്രാസനത്തിൻ്റെ ആശംസകൾ നേർന്നുകൊണ്ട് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഹാരം അണിയിച്ചു. ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിൻ്റെ ലോഗോ പ്രകാശനം കാതോലിക്കാ ബാവാ നിർവഹിച്ചു. യോഗത്തിൽ ഭദ്രാസന സെക്രട്ടറി  ഫാ. പി.കെ  കോശി,  വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, ഫാ. ജോസഫ് കുര്യാക്കോസ് , കൗൺസിൽ അംഗങ്ങളായ ഫാ. മത്തായി സഖറിയ, ടി.വി. വർഗീസ്, ബാബു അലക്സാണ്ടർ, റെജി ജോർജ്, എബി കെ ആർ എന്നിവർ പ്രസംഗിച്ചു. ഫിലോക്സ് സ്കൂൾ ഓഫ്  ലിറ്റർജിക്കൽ മ്യൂസിക് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വൈകിട്ട് സന്ധ്യാ നമസ്ക്കാരത്തെ  തുടർന്ന്  ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളിയിൽ നിന്നും കൺവൻഷൻ നഗറിലേക്ക് സുവിശേഷ റാലി നടന്നു.സുവിശേഷ റാലിക്ക് ഫാ.വിൽസൺ ശങ്കരത്തിൽ, ഫാ.ബിജു എൻ. ഈപ്പൻ,  ഫാ. സി.കെ. ഗീവർഗീസ്, ഫാ. സെബി തോമസ്, ഫാ. ഒബിൻ ജോസഫ്, ഫാ.റിനോ കെ മാത്യു, ഫാ. ജേക്കബ് ചെറിയാൻ, ഫാ. ജിതിൻ ജോസ്,  ഫാ. സിജോ ജോസഫ് , ജേക്കബ് ഉമ്മൻ,  വി.ജെ ചാക്കോ, സിബി മത്തായി, സജി പട്ടരുമഠം, വിൽസൺ ടി  ജോർജ്,  തോമസ്  ജോർജ്, സാലി തോമസ്, സോഫിയ രാജൻ, അഖിൽ ജോസഫ് മാത്യു, ചാണ്ടി വർഗീസ്
.എന്നിവർ നല്കി.

വ്യാഴാഴ്ച  വൈകിട്ട്  5.30 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക്  പ്രൊഫ. തോമസ് കുരുവിള നേതൃത്വം നല്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img