08:49am 30 April 2026
NEWS
​വഖഫ്: അമുസ്‌ലിങ്ങൾക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതി
16/09/2025  07:19 AM IST
സുരേഷ്വണ്ടന്നൂർ
​വഖഫ്: അമുസ്‌ലിങ്ങൾക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതി

​ന്യൂഡൽഹി: മുസ്‌ലിം ഇതര വിഭാഗക്കാർക്ക് വഖഫ് സ്വത്ത് സമർപ്പിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ഒറ്റനോട്ടത്തിൽ ഏകപക്ഷീയമല്ലെന്ന് സുപ്രീം കോടതി. മുസ്‌ലിം ഇതര വിഭാഗക്കാർക്ക് ചാരിറ്റബിൾ ട്രസ്റ്റുകൾ ഉണ്ടാക്കി അവരുടെ സ്വത്തുക്കൾ സമാനമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
​വഖഫ് (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് എ.ജി. മസീഹുമടങ്ങിയ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഒരു വ്യക്തിക്ക് വഖഫ് സ്വത്ത് സമർപ്പിക്കണമെങ്കിൽ അഞ്ചു വർഷം ഇസ്‌ലാം മതം അനുഷ്ഠിച്ചിരിക്കണമെന്ന സെക്ഷൻ 3 (1) (r) കോടതി സ്റ്റേ ചെയ്തു. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img