04:10am 13 November 2026
NEWS
മീസോ സൂപ്പ് രുചിക്കണോ - കുഫോസിലേക്കു വരൂ.
06/03/2026  12:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മീസോ സൂപ്പ് രുചിക്കണോ - കുഫോസിലേക്കു വരൂ
HIGHLIGHTS

സാകുറോ കോമിച്ചി സ്റ്റാളിൽ  മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ. കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജുകുമാർ, രജിസ്ട്രാർ ഡോ കെ ദിനേശ് എന്നിവർ സമീപം.

 

കടൽ പായലിനെകുറിച്ചറിയാനും കാണുന്നതിനും കടൽപായൽ വിഭവങ്ങൾ രുചിക്കുന്നുന്നതിനും ഒരവസരം ഫിഷറീസ് സർവകലാശാല ഒരുക്കുന്നു. മാർച്ച് 5 മുതൽ 7 കൊച്ചിയിലെ ഫിഷറീസ് സർവകലാശാലയിൽ നടക്കുന്ന 'കടൽപായലും നീലസമ്പദ് വ്യവസ്ഥയും ' എന്ന ശാസ്ത്രസമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ഭക്ഷ്യമേളയിലാണ് നിരവധി കടൽപായൽ ഭക്ഷ്യവിഭവങ്ങൾ കാണുന്നത്തിനും രുചിക്കുന്നതിനും അവസരമൊരുക്കിയിരിക്കുന്നത് . ജപ്പാനിലെ ടോക്കിയോ സ്വദേശിയായ റ്റാക്ക് ശികമാ യുടെ ' സാക്കുറ കോമിച്ചി' റെസ്റ്ററന്റിന്റെ സ്റ്റാളിലാണ് മീസോസോപ്പ് (കടൽപായൽ soup), ഷിയോകൊമ്പു ഒനിഗിരി (ഉപ്പിലിട്ട കടൽപായൽ- അരി വിഭവം ) എന്നിവ പൊതുജനങ്ങൾക് വാങ്ങി രുചിക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകനായ കൗകി ഷികമാ ഫിഷറീസ് സർവകലാശാലയിലെ മൽസ്യശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്. 
ഫിഷറീസ് സർവകലാശാലയുടെ പ്രദർശനസ്റ്റാളിൽ കടൽപായലിൽ നിന്നുള്ള പാസ്ത , നൂഡിൽസ് , ബോബ്ബാ ചായ, പലയിനം ചോക്ലേറ്റ്സ് , ബിസ്കറ്റുകൾ, അച്ചാറുകൾ, ജാമുകൾ ജപ്പാനിലെ പ്രശസ്തമായ സുഷി പൊതിയുന്ന നോറി ഷീറ്റ് അഥവാ ലാവർ എന്നിവ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഇതുകൂടാതെ, 15 ലധികം കടൽപായലിനങ്ങലും ഈ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നുള്ള മൽസ്യ വികസന ബോർഡ് - കേന്ദ്ര മൽസ്യസങ്കേതിക സ്ഥാപനത്തിന്റെയും സഹകരണത്തോടെയുള്ള കടൽപായൽ സ്റ്റാർട്ട് അപ്പ് ആയ ഫുക്കായി (നാച്ചു ) യുടെ സ്റ്റാളിൽ കടൽപായലിൽ നിന്നുള്ള ചോക്ലേറ്സ് , ബിസ്കറ്റ് , കടൽ പായൽ ചേർത്ത ദോശ , ഹെൽത്ത് മിക്സ് , ഇഡലി പൊടികൾ, സോപ്പ് , ബോഡി ലോഷൻ , മോയിസ്റ്റുറിസേർ എന്നിവ വിൽപനക്കായി ഒരുക്കിയിരിക്കുന്നു. 

കൊച്ചിയിലെ കേന്ദ്ര മൽസ്യസങ്കേതിക സ്ഥപനത്തിന്റെ സ്റ്റാളിൽ കടൽപായൽ കുക്കിസ് , ജെർകീ , ജെൽ , നുട്രാഡ്രിങ്ക് എന്നീ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടാവുന്നതാണ്. ഇതുകൂടാതെ, കടൽപായൽ ചേർത്ത സനിറ്റൈസർ, മോയ്സചറൈസർ, ബോഡി ലോഷൻ എന്നിവയും ഈ സ്റ്റാളിൽ പരിചയപ്പെടാവുന്നതാണ് . 
കടൽപായൽ ഭക്ഷ്യഉത്പന്നങ്ങളായ കടൽപായൽ ചേർത്ത അടപ്രഥമൻ പായസം,പാൽ അലർജി ഉള്ളവർക്കും കഴിക്കാവുന്ന ഐസ്ക്രീമിനോട് സാമ്യമുള്ള കടൽപായൽ സോർബറ്റ്, കടൽപായൽ - പൈനാപ്പിൾ ജാം, തക്കാളി - കടൽപായൽ കെച്ചപ്പ്, കടൽപായൽ പക്കവട, കടൽപായൽ പപ്പടം, കടൽപായൽ കട്ലറ്റ് എന്നിവ മൽസ്യസംസ്കരണ മേഖലയിലെ നൂതന ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന നിഫാറ്റിന്റെ സ്റ്റാലിന്റെ പ്രത്യേകതയാണ്. 
എറണാകുളം ജില്ലയിലെ കോലഞ്ചേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇന്ടസ്ട്രിസിന്റെ (നുറ്ട്രാസെപ്റ്റിക്കൽ വിഭാഗം- നാറ്റസ്ട്ര )സ്റ്റാളിൽ കടൽപായളിൽ നിന്നും വേർതിരിച്ചെടുത്ത ഒമേഗ 3 ഫാറ്റി ആസിഡ്, കർക്കുമിന് , വിറ്റാമിന് കെ എന്നിവി ചേർത്ത ചീത്ത കൊലെസ്റ്ററോളിനെ കുറക്കുന്ന ഹെൽത്ത് സപ്ലിമെന്റ് പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നു. കടൽപായലിൽ നിന്നുമുള്ള ഈ ഉൽപ്പന്നത്തിന് പാർശ്വഫലങ്ങളിലെന്ന് തെളിയിച്ചിട്ടുള്ളതാണ് . 
കൊല്ലത്തെ അമൃതവിശ്വാപീഠത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന 'സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമുള്ള കേന്ദ്രം'ത്തിന്റെ സ്റ്റാളിൽ ഗ്രസിലേറിയ എന്ന കടൽപായലിൽ നിന്നും നിർമിച്ച ഓർഗാനിക് സോപ്പ്, തമിഴ്‌നാട്ടിലെ സ്ത്രീസംഘങ്ങൾ വളർത്തിയെടുക്കുന്ന കടൽപായലിൽ നിന്നും ഉല്പാദിപ്പിച്ചെടുക്കുന്ന കടൽപായൽ അച്ചാറുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു 
കടൽപായൽ ഭക്ഷ്യവിഭവങ്ങൾ കൂടാതെ, ഒരു കിലോയിലധികം വലുപ്പമെത്തുന്ന 'കണ്ടൽ ഞണ്ട്' ജലചംക്രമണരീതിയിലൂടെ ഫ്ളാറ്റുകളിലും മറ്റു സ്ഥലപരിമിതിയിലും വളർത്താനുള്ള കൃഷി രീതിയും ഇവിടെ പൊതുജനങ്ങൾക് കണ്ടു മനസ്സിലാക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img