08:17am 04 May 2026
NEWS
വോട്ടെണ്ണും മുമ്പ് സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത വിവിപാറ്റ് സ്ലിപ്പുകൾ റോഡരുകിലെ മാലിന്യകൂനയിൽ
04/05/2026  07:23 AM IST
nila
വോട്ടെണ്ണും മുമ്പ് സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത വിവിപാറ്റ് സ്ലിപ്പുകൾ റോഡരുകിലെ മാലിന്യകൂനയിൽ

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമ ബംഗാളിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ കണ്ടെത്തിയത് വൻ വിവാദമാകുന്നു. നോപാറ മണ്ഡലത്തിലെ വിവിപാറ്റ് സ്ലിപ്പുകളാണ് മധ്യഗ്രാമിലെ സുഭാഷ് നഗറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രം​ഗത്തെത്തി. 

 കണ്ടെത്തിയ സ്ലിപ്പുകളിൽ കൂടുതലും ഇടത് സ്ഥാനാർത്ഥി ഗാർഗി ചാറ്റർജിക്കായി രേഖപ്പെടുത്തിയവയാണെന്ന് സിപിഎം ആരോപിച്ചു. ജനാധിപത്യ നടപടികളെ ബാധിക്കുന്ന ഗുരുതര സംഭവമാണിതെന്ന് തൃണമൂൽ സ്ഥാനാർത്ഥി തൃണനങ്കൂർ ഭട്ടാചാര്യ പ്രതികരിച്ചു. സ്ലിപ്പുകൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയവും സിപിഎമ്മും തൃണമൂൽ കോൺ​ഗ്രസും ഉന്നയിച്ചു.

ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ സ്ലിപ്പുകൾ യഥാർത്ഥ വോട്ടുകളല്ലെന്നും, പോളിംഗ് ആരംഭിക്കും മുമ്പ് ഇ.വി.എം–വിവിപാറ്റ് യന്ത്രങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്ന ‘മോക്ക് പോൾ’ നടപടിയുടെ ഭാഗമായുള്ളവയാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നതെന്നും വിശദീകരിച്ചു. എന്നാൽ, സുരക്ഷിതമായി സൂക്ഷിക്കേണ്ട സ്ലിപ്പുകൾ എങ്ങനെ പൊതുസ്ഥലത്ത് എത്തി എന്നതിൽ വ്യക്തതയില്ലാത്തതിനാൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img