11:23am 03 February 2026
NEWS
ധനം ഹെൽത്ത് കെയർ സമ്മിറ്റ് മികച്ച ഓങ്കോളജി വിഭാഗം പുരസ്കാരം വി.പി.എസ് ലേക്‌ഷോറിന്
02/02/2026  05:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ധനം ഹെൽത്ത് കെയർ സമ്മിറ്റ് മികച്ച ഓങ്കോളജി വിഭാഗം പുരസ്കാരം വി.പി.എസ് ലേക്‌ഷോറിന്
HIGHLIGHTS

മികച്ച ഓങ്കോളജി വിഭാഗത്തിനുള്ള ധനം ഹെൽത്ത് കെയർ സമ്മിറ്റ് 2026 പുരസ്കാരം ഏറ്റുവാങ്ങിയ കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി സംഘം. (ഇടത്തുനിന്ന്) ഡോ. സി.എൻ. വിജേഷ്, ടി. അനിൽകുമാർ, ഡോ. സുർത റാം വിഷ്ണോയ്, ഡോ. കെ. ചിത്രതാര, ഡോ. എസ്. അനുപമ, ഡോ. ജി. ഗോവിന്ദ് എന്നിവർ.

കൊച്ചി: കേരളത്തിലെ മികച്ച ഓങ്കോളജി വിഭാഗത്തിനുള്ള ധനം ഹെൽത്ത് കെയർ സമ്മിറ്റ് 2026 പുരസ്കാരം കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിക്ക്. കൊച്ചി ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഹെൽകത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.പി.എച്ച്.ഐ) ഡയറക്ടർ ജനറലും എൻ.എ.ബി.എച്ച് ബോർഡ് മെമ്പറുമായ ഡോ.ഗിരിധർ ഗ്യാനിയിൽ നിന്നും വി.പി.എസ് ലേക്‌ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക് ഓങ്കോളജി ആൻഡ് ബ്രസ്റ്റ് വിഭാഗം മേധാവി ഡോ. കെ. ചിത്രതാര ഏറ്റുവാങ്ങി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ്, മെഡിക്കൽ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്‍റുമാരായ ഡോ. ജി. ഗോവിന്ദ്, ഡോ. സി.എൻ. വിജേഷ്, സർജിക്കൽ ഗൈനക്ക് ഓങ്കോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടൻറ് ഡോ. എസ്. അനുപമ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. 


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img