
കൊച്ചി: എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ 23ാം സ്ഥാപകദിനാഘോഷം നടത്തി. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏതൊരു സ്ഥാപനത്തിന്‍റെയും വളർച്ചയുടെ ചാലക ശക്തി എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും കഠിനാധ്വാനമാണ് സ്ഥാപനത്തെ വിജയത്തിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ്, പതോളജി വിഭാഗം മേധാവി ഡോ. പുഷ്പ മഹാദേവൻ, സർജിക്കൽ ഗാസ്ട്രോഎന്‍ററോളജി ഡയറക്ടറും സീനിയർ കൺസൾട്ടൻറുമായ ഡോ. എച്ച്. രമേഷ്, മെഡിക്കൽ ഗാസ്ട്രോഎന്‍ററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടൻറുമായ ഡോ. റോയ് ജെ. മുക്കട, റുമെറ്റോളജി വിഭാഗം മേധാവി ഡോ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, സീനിയർ കൺസൾട്ടൻറ് അനസ്ത്യേഷ്യോളജിസ്റ്റ് ഡോ. ജയ സൂസൻ ജേക്കബ് എന്നിവർ സംസാരിച്ചു. സി.ഇ.ഒ ജയേഷ് വി. നായർ, വിവിധ ഡിപ്പാർട്ട്മെന്‍റ് മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചുകൊണ്ടായിരുന്നു ആഘോഷം. സ്ഥാപകദിനത്തിലെ അനുഭവങ്ങളും ഓർമകളും ഡോക്ടർമാരും മറ്റ് ജീവനക്കാരും പങ്കുവെച്ചു. 2003 ജനുവരി 19ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണിയായിരുന്നു ആശുപത്രി ഉദ്ഘാടനം ചെയ്തത്.
Photo Courtesy - Google







