04:41am 10 August 2026
NEWS
വി കെ ചെല്ലപ്പൻ അനുസ്മരണം
08/08/2026  09:34 PM IST
nila
വി കെ ചെല്ലപ്പൻ അനുസ്മരണം

ചെങ്ങന്നൂർ:  സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം, കെഎസ് കെടിയു ജില്ലാ കമ്മിറ്റിയംഗം, വെൺമണി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച  വി കെ ചെല്ലപ്പൻ്റെ  അനുസ്മരണം  സിപിഐ എം വെൺമണി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്രറിയേറ്റംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പുലക്കടവിലെ വീട്ടുവളപ്പിൽ നടന്ന യോഗത്തിൽ ഈസ്റ്റ് 
ലോക്കൽ സെക്രട്ടറി എ കെ ശ്രീനിവാസൻ അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗങ്ങളായ എം എച്ച് റഷീദ്, ജെയിംസ് ശമുവൽ, പി ആർ രമേശ് കുമാർ, കെ എസ് ഗോപിനാഥൻ,  ജെബിൻ പി വർഗീസ്, ബി ബാബു, നെൽസൺ ജോയ്, കെ എസ് ഷിജു , എം സുമേഷ് , വിസി രാജേന്ദ്രൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ  ബീന,ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഉണ്ണിത്താൻ,  സിസി ശാമുവേൽ, സ്റ്റീഫൻ ശമുവൽ,സുഗത എന്നിവർ സംസാരിച്ചു. 
സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img