03:58pm 17 September 2026
NEWS
ഖത്തറിലെ വിനോദപരിപാടികളുടെ ടിക്കറ്റ് ബുക്കിംഗിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു: വിസിറ്റ് ഖത്തർ
17/09/2026  03:05 PM IST
nila
ഖത്തറിലെ വിനോദപരിപാടികളുടെ ടിക്കറ്റ് ബുക്കിംഗിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു: വിസിറ്റ് ഖത്തർ

​ദോഹ: ഖത്തറിൽ നടക്കുന്ന വിവിധ പരിപാടികളുടെയും വിനോദസഞ്ചാര പ്രവർത്തനങ്ങളുടെയും ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യുന്നതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തർ (Visit Qatar). രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരേപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്യുന്നത്.
​'ഖത്തർ കലണ്ടർ 2026-2027' പ്രകാശന ചടങ്ങിൽ വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അലി അൽ മൗലവിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിസിറ്റ് ഖത്തറുമായി ബന്ധിപ്പിച്ചായിരിക്കും ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുക.
​ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ സ്ക്രീൻ ഹോം വിജറ്റ് (Widget) ഫീച്ചറും പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ലഭ്യമായ ഈ ഫീച്ചർ ഉടൻ തന്നെ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ഇതിലൂടെ രാജ്യത്ത് നടക്കുന്ന എല്ലാ പരിപാടികളുടെയും തത്സമയ വിവരങ്ങൾ ഫോൺ സ്ക്രീനിൽ തന്നെ കാണാൻ സാധിക്കും.
​ഈ വർഷാവസാനത്തോടെ പുതിയ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് എൻജിനീയർ അൽ മൗലവി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img