11:20am 13 November 2026
NEWS
പട്ടികജാതി സംവരണം സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്
24/03/2026  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പട്ടികജാതി സംവരണം സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഭാരതത്തില്‍ ഉദയം ചെയ്ത ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളില്‍ നിന്ന് ഇതര മതങ്ങളിലേക്ക് മാറുന്നവര്‍ക്ക് പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലായെന്ന സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രലോഭിപ്പിച്ചും ഭാരതീയ മതങ്ങളെ ഇകഴ്ത്തിയും നടത്തിയിരുന്ന മതപരിവര്‍ത്തനങ്ങള്‍ക്കും, വനവാസി കടലോര മേഖലകളിലെ ചൂഷണങ്ങള്‍ക്കും ഒരു പരിധി വരെ തടയിടാന്‍ ഈ വിധി സഹായിക്കുമെന്നും ദശീയ പ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളായി ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.തങ്ങളില്‍ ജാതി വ്യവസ്ഥയില്ലായെന്ന് പറയുകയും മതം മാറി തങ്ങളിലേക്ക് വരുന്നവര്‍ക്ക് സംവരണവും പട്ടികജാതി അതിക്രമ നിരോധന നിയമത്തിന്റെ പരിരക്ഷയും വേണമെന്ന അവകാശവാദം ഉന്നയിക്കാന്‍ ഇനി ആര്‍ക്കും അവകാശമില്ലായെന്നാണ് കോടതി വിധിയില്‍ കൂടി മനസ്സിലാകുന്നത്. ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ അധികാരം ഉണ്ടെന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കണമെന്നും, ജെ ബി കോശി കമ്മീഷന്റെ ശിപാര്‍ശകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധ്യതയുള്ളതാണ് സുപ്രീം കോടതി വിധിയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img