02:46am 12 April 2026
NEWS
വിഷുഫലം 2026: ഉതൃട്ടാതി
06/04/2026  10:43 AM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
വിഷുഫലം 2026: ഉതൃട്ടാതി

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

ഉതൃട്ടാതി

ജന്മശനിക്കാലമാണ് നടക്കുന്നത് എന്നിരുന്നാലും വിഷുഫലം ഗുണപ്രദമാണ്. പരിശ്രമങ്ങൾ ഒട്ടൊക്കെ ഫലവത്താകും. കർമ്മമേഖലയിൽ സ്വാതന്ത്ര്യം ഉണ്ടാവും. സ്വന്തം വാക്കുകളും നിലപാടുകളും ഒപ്പമുള്ളവർ സ്വീകരിക്കുന്നതാണ്. എന്നാൽ ആലോചനാപൂർവ്വം വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ധനപരമായ ഇടപാടുകൾ  നിയമവിധേയമാവാൻ ശ്രദ്ധയുണ്ടാവണം. നിലവിലുള്ള വ്യവഹാരങ്ങൾ തീർത്തും ഒഴിവാവില്ല. കിട്ടേണ്ട തുക മുഴുവൻ കിട്ടണമെന്നില്ല. ഗൃഹനിർമ്മാണത്തിന്റെ പുരോഗതി മന്ദഗതിയിലാവും. വയോജനങ്ങൾക്ക് താൽക്കാലികമായി ജന്മനാട്ടിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഭവിക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം, പതിവായുള്ള ആരോഗ്യപരിശോധന എന്നിവ അനിവാര്യമാണെന്നത് മറക്കരുത്.


ജ്യോതിഷാചാര്യൻ 
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.