08:28am 29 April 2026
NEWS

വിഷുഫലം 2026: മൂലം

05/04/2026  10:37 AM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
 വിഷുഫലം 2026: മൂലം

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

മൂലം

കണ്ടകശ്ശനിക്കാലമുണ്ടെങ്കിലും വിഷുഫലത്തിന്റെ അനുകൂലതയാൽ കാര്യങ്ങൾ വരുതിയിലാവും. സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാനും മുഖം നോക്കാതെ പ്രവർത്തിക്കാനും സാധിക്കുന്നതാണ്. ലക്ഷ്യം നിശ്ചയിച്ച് അതിലേക്കെത്താൻ കഴിഞ്ഞേക്കും. മനസ്സിന്റെ ഉന്മേഷവും പുതിയ കാര്യങ്ങൾ അറിയാനുള്ള ഉത്സുകതയും കഠിനാദ്ധ്വാനവും വിജയത്തിലേക്ക് നയിക്കുന്നതാണ്. സംഘടനയിലും പ്രസ്ഥാനത്തിലും തിളങ്ങുന്നതാണ്. ദാമ്പത്യത്തിലും സൽഫലങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്നതിന് സന്ദർഭമുണ്ടാവും. വിദേശധനം കരഗതമാവും. ഉന്നതബിരുദം കരസ്ഥമാക്കാൻ കാലം ഹിതകരമാണ്. വ്യവസായ പുരോഗതി, ഉദ്യോഗത്തിൽ അഭ്യുദയം ഇവ യാഥാർത്ഥ്യമാവും.

 

ജ്യോതിഷാചാര്യൻ 
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img