NEWS
ഗുരുവായൂരിൽ വെർച്വൽ ക്യൂ ഇനി കൂടുതൽ ദിവസങ്ങളിൽ; പുതിയ തീരുമാനം
01/10/2026 07:01 AM IST
nila

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ ദർശനം കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദേവസ്വം. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമുള്ള സംവിധാനം ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും നടപ്പാക്കാനാണ് തീരുമാനം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നിലവിൽ വെർച്വൽ ക്യൂ ദർശനം അനുവദിക്കുന്നത്. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്തും.
ഉദയാസ്തമയ പൂജ നടക്കുന്ന ഈ മൂന്ന് ദിവസങ്ങളിലും വൈകിട്ട് നാലിനും അഞ്ചിനുമായി രണ്ട് സ്ലോട്ടുകളിലായിരിക്കും വെർച്വൽ ക്യൂ ദർശനം ക്രമീകരിക്കുക. ഇതോടെ ഞായറാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഭക്തർക്ക് വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരം ലഭിക്കും.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥാണ് പുതിയ ക്രമീകരണം സംബന്ധിച്ച വിവരം അറിയിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










