05:08pm 12 November 2026
NEWS
ഇരുട്ടിൽ പിടിച്ച നിയമലംഘനം
15/01/2026  12:13 PM IST
nila
ഇരുട്ടിൽ പിടിച്ച നിയമലംഘനം

ദോഹ:പരിസ്ഥിതി-കാലാവസ്ഥ മാറ്റ മന്ത്രാലയത്തിന്റെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് നടത്തിയ അപ്രതീക്ഷിത രാത്രികാല പരിശോധനയിൽ കടൽമത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കടലിൽ പ്രവർത്തിച്ചിരുന്ന ലാൻജാത് മത്സ്യബന്ധന ബോട്ടുകൾ നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. കടൽ ഉപരിതലത്തിലേക്ക് ശക്തമായ ലൈറ്റുകൾ തിരിക്കുന്ന പ്രവണത ഉൾപ്പെടെ, സമുദ്രജീവജാലത്തിന് ദോഷകരമായ പ്രവർത്തനങ്ങളാണ് കണ്ടെത്തിയത്.
കൂടാതെ, നിലവിലെ മത്സ്യബന്ധന ചട്ടങ്ങൾ പ്രകാരം നിരോധിച്ചിരിക്കുന്ന ലോംഗ്‌ലൈൻ (ദീർഘനൂൽ) മത്സ്യബന്ധന ഉപകരണങ്ങൾ ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്തു. ഇത്തരം ഉപകരണങ്ങൾ കടൽ പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഗുരുതര ഭീഷണിയാകുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘകരെതിരെ പരിസ്ഥിതി-മത്സ്യബന്ധന നിയമങ്ങൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കടൽ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര മത്സ്യബന്ധന രീതികളും ഉറപ്പാക്കുന്നതിന് പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img