05:18pm 14 September 2026
NEWS
വിനായക ചതുർഥി: തടസങ്ങൾ മാറാനും ആഗ്രഹങ്ങൾ സഫലമാകാനും ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്...
14/09/2026  01:24 PM IST
nila
വിനായക ചതുർഥി: തടസങ്ങൾ മാറാനും ആഗ്രഹങ്ങൾ സഫലമാകാനും ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്...

ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നങ്ങൾ അകറ്റാൻ ഗണപതി ഭഗവാനെ പ്രാർഥിക്കുന്നതാണ് ഹൈന്ദവ വിശ്വാസം. ഗണപതി ഭഗവാന്റെ ജന്മദിനമായി കണക്കാക്കുന്ന വിനായക ചതുർഥി ദിനത്തിൽ ഗണേശ പ്രീതികരമായ കർമങ്ങളും ജപങ്ങളും അനുഷ്ഠിക്കുന്നത് ജീവിതത്തിലെ പല തടസങ്ങളും നീക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

ചിങ്ങമാസത്തിലെ അമാവാസിക്ക് ശേഷം വരുന്ന ശുക്ലപക്ഷ ചതുർഥിയാണ് വിനായക ചതുർഥിയായി ആചരിക്കുന്നത്. മംഗല്യ തടസം, വിദ്യാതടസം, സന്താനതടസം, ഗൃഹനിർമാണത്തിലെ തടസങ്ങൾ തുടങ്ങിയ വിഘ്നങ്ങൾ മാറുന്നതിനായി ഈ ദിവസം ഗണപതി ഭഗവാനെ പ്രാർഥിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

വിനായക ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റിയും കറുകയും സമർപ്പിക്കുന്നതും പ്രധാന വഴിപാടുകളിലൊന്നാണ്. ഭക്തിപൂർവം ഈ വഴിപാടുകൾ നടത്തുന്നത് സർവാഭീഷ്ട സിദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം.

ഭക്ഷണപ്രിയനായ ഗണപതിക്ക് പ്രിയപ്പെട്ട മോദകം അഥവാ കൊഴുക്കട്ട വീട്ടിൽ തയ്യാറാക്കി നിവേദിക്കുന്നതും ചതുർഥി ദിനത്തിലെ പ്രധാന ആചാരമാണ്. ഗണപതിയെ ധ്യാനിച്ച് നിവേദിച്ച ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പ്രസാദമായി കഴിക്കുന്നത് കുടുംബ ഐശ്വര്യത്തിനും സന്തോഷത്തിനും ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു.

ഗണപതിയുടെ 1008 ഭാവങ്ങളെ സ്തുതിക്കുന്ന ഗണേശ സഹസ്രനാമം ഈ ദിവസം ഭക്തിയോടെ പാരായണം ചെയ്യാവുന്നതാണ്. ഗണനാഥനായ ഗണപതിക്ക് പ്രാധാന്യം നൽകി ആരംഭിക്കുന്ന കാര്യങ്ങൾ തടസങ്ങളില്ലാതെ ഫലപ്രാപ്തിയിലെത്തുമെന്ന വിശ്വാസവും നിലനിൽക്കുന്നു.

പ്രത്യേകിച്ച് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും പഠനത്തിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഉണ്ടാകുന്ന തടസങ്ങളും അലസതയും മാറുന്നതിനായി വിനായക ചതുർഥി ദിനത്തിൽ ചില പ്രത്യേക ജപങ്ങൾ ആരംഭിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

വിനായക ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങാവുന്ന രണ്ട് പ്രധാന ഗണപതി മന്ത്രങ്ങൾ:

ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘ്നോപശാന്തയേ

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം

പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർഥസിദ്ധയേ

പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണം തഥാഷ്ടകം

നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശന്തു ഗജാനനം.
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ

സർവസിദ്ധികരം ധ്രുവം
വിദ്യാർഥീ ലഭതേ വിദ്യാം
ധനാർഥീ ലഭതേ ധനം
പുത്രാർഥീ ലഭതേ പുത്രാൻ

മോക്ഷാർഥീ ലഭതേ ഗതിം.
ജപേത് ഗണപതി സ്തോത്രം
ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയ:

ഒപ്പം ഒരുതവണ ഗണേശ ഏക വിംശതി നാമാവലി കൂടി ജപിക്കുക. സർവവിഘ്‌നങ്ങളും മാറി കാര്യസിദ്ധിയുണ്ടാകും.

ഗണേശ ഏകവിംശതി നാമാവലി

ഓം ഗണഞ്ജയായ നമഃ
ഓം ഗണപതയേ നമഃ
ഓം ഹേരംബായ നമഃ
ഓം ധരണീധരായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം ലക്ഷ്യപ്രദായ നമഃ
ഓം ക്ഷിപ്രപ്രസാദനായ നമഃ
ഓം അമോഘ സിദ്ധയേ നമഃ
ഓം അമിതായ നമഃ
ഓം മന്ത്രായ നമഃ
ഓം ചിന്താമണയേ നമഃ:
ഓം നിധയേ നമഃ
ഓം സുമംഗളായ നമഃ
ഓം ബീജായ നമഃ
ഓം ആശാപൂരകായ നമഃ
ഓം വരദായ നമഃ
ഓം ശിവായ നമഃ
ഓം കാശ്യപായ നമഃ
ഓം നന്ദനായ നമഃ
ഓം വാചാ സിദ്ധായ നമഃ
ഓം ഢുംഢി വിനായകായ നമഃ

ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ പഞ്ചരത്നസ്തോത്രം വിനായക ചതുർഥി ദിനത്തിൽ ജപിക്കുന്നത് ശ്രേയസ്കരമാണ് .

ഗണേശ പഞ്ചരത്നസ്തോത്രം

ജയഗണേശ ജയഗണേശ ജയഗണേശ പാഹിമാം
ജയഗണേശ ജയഗണേശ ജയഗണേശ രക്ഷമാം

മുദാകരാത്തമോദകം സദാവിമുക്തിസാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം

അനായകൈക നായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം

നതേതരാതി ഭീകരം നവോദിതാർക ഭാസ്വരം
നമത്സുരാനി നിർജരം നതാധികാപദുദ്ധരം

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം സമാശ്രയെ പരാത്പരം നിരന്തരം

സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം
ദരേദരോദരംവരംവരേഭവക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം

അകിംചനാർതിമാർജനം ചിരന്തനോക്തിഭാജനം
പുരാരിപൂർവനന്ദനം സുരാരിഗർവചർവണം

പ്രപഞ്ചനാശഭീഷണം ധനന്ജയാദിഭൂഷണം
കപോലദാനവാരണം ഭജേപുരാണവാരണം

നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്ത്നം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേവതം വിചിന്തയാമിസന്തതം

മഹാഗണേശപഞ്ചരത്ന മാധരേണയോൻവഹം
പ്രജൽപതിപ്രഭാതകേ ഹൃദിസ്മരണ് ഗണേശ്വരം

അരോഗതാംമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതിസോചിരാത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img