12:35am 11 November 2026
NEWS
പ്രവാസി ക്ഷേമപ്രവർത്തനത്തിൽ മികച്ച മാതൃകയുമായി വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് - ഖത്തർ ചാപ്റ്റർ
25/08/2025  04:36 PM IST
nila
പ്രവാസി ക്ഷേമപ്രവർത്തനത്തിൽ മികച്ച മാതൃകയുമായി വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് - ഖത്തർ ചാപ്റ്റർ

പ്രവാസി ക്ഷേമ പദ്ധതികളിൽ തങ്ങളുടെ പരമാവധി പ്രവർത്തകരെ അംഗങ്ങളാക്കുകയും സാമ്പത്തികമായി അവരുടെയെല്ലാം കുടുംബ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന മികച്ച മാതൃക തുടരുകയാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് - ഖത്തർ ചാപ്റ്റർ. നോർക്ക, പ്രവാസി പെൻഷൻ, ഇൻഷുറൻസ് പദ്ധതികളിൽ പ്രവർത്തകർക്ക് അംഗത്വം ഉറപ്പ് വരുത്തുന്നതിനോടൊപ്പം ഇന്ത്യൻ എംബസ്സി അപെക്സ് ബോഡിയായ ICBF, ഭീമ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിൽ വരുത്തിയ ഒരു ലക്ഷം റിയാലിന്റെ തകാഫുൽ ഇസ്ലാമിക് ഇൻഷുറൻസ് പദ്ധതിയിൽ നൂറ്റമ്പതോളം പേരെ അംഗങ്ങളായി ചേർക്കുകയും പുതുക്കുകയും ചെയ്‌തു. ICBF കാഞ്ചാനി ഹാളിൽ വെച്ച് പ്രസിഡൻ്റ് ഷാനവാസ് ബാവക്ക് കൈമാറി ഇതിന്റെ ഔദ്യോദിക ചടങ്ങ് ഇന്നലെ നടന്നു. ഐ.സി.ബി.എഫ്. സെക്രട്ടറി ജാഫർ തയ്യിൽ, ഇൻഷുറൻസ് കോ ഓർഡിനേറ്റർ മണി ഭാരതി, എം.സി. മെമ്പർ ഖാജാ നിസാമുദീൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, എന്നിവർക്കൊപ്പം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്‌ ഇ എം കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട്, ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ, സെക്രട്ടറി റാഹിദ് സി പി, ഭരണ സമിതി മെമ്പർമാരായ റാഹിൽ N M, ഷാനിബ് വാരിപറമ്പത്ത്, നിസാർ പറെമ്മൽ,  പറമ്പിൽ മഹല്ല് പ്രധിനിധി നൗഷാദ് സിപി എന്നിവർ സംബന്ധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img