01:34am 10 November 2026
NEWS
വിപിഎസ് ലേക്‌ഷോറിൽ ശബ്ദദിനാഘോഷം വിഘ്നേഷ് വോയ്സ് ഓഫ് ദ ഇയർ
16/04/2025  06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിപിഎസ് ലേക്‌ഷോറിൽ ശബ്ദദിനാഘോഷം വിഘ്നേഷ് വോയ്സ് ഓഫ് ദ ഇയർ
HIGHLIGHTS

വോയ്സ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം സ്വദേശി വിഘ്നേഷ് ഹെഡ് ആൻഡ് നെക്ക് സയൻസസ് മേധാവി ഡോ. ഷോൺ ടി ജോസഫിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു.  സിഇഒ ജയേഷ് വി നായർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനിൽകുമാർ ടി, ഡോക്ടർ കാരുണ്യ ആർ ഗോപാൽ, ബാലകൃഷ്ണ പെരിയ, ആശാലത എന്നിവർ സമീപം.

കൊച്ചി : വിപിഎസ് ലേക്‌ഷോറിൽ നടത്തിയ മൊഴിയാഴം ശബ്ദ മത്സരത്തിൽ വോയ്സ് ഓഫ് ദ ഇയർ ആയി തിരുവനന്തപുരം സ്വദേശി വിഘ്നേഷിനെ തിരഞ്ഞെടുത്തു.ലോക ശബ്ദദിനത്തോട് അനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഹെഡ് ആൻഡ് നെക്ക് സയൻസസ്, ആവാസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി ശബ്ദ മത്സരം നടത്തിയത്.  ഗാനാലാപനം, മിമിക്രി&ഡബ്ബിങ്, വോയ്സ് ആക്റ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.  700ഓളം പേർ അപേക്ഷിച്ചതിൽനിന്ന് തിരഞ്ഞെടുത്ത 60 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഗാനാലാപന മത്സരത്തിൽ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ എ ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി. മിമിക്രി & ഡബ്ബിങ് മത്സരത്തിൽ ജോമറ്റ് എം ജെ ഒന്നാം സ്ഥാനം നേടി. റീന ബി ജെ യ്ക്ക് രണ്ടാം സ്ഥാനവും അഞ്‌ജലിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വോയ്സ് ആക്റ്റിംഗ് മത്സരത്തിൽ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി. ഡോ. അഡോണി, ലക്ഷ്മി ജെ നായർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ആകാശവാണിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബാലേട്ടൻഎന്ന ബാലകൃഷ്ണൻ പെരിയ, ആശചേച്ചി എന്ന ആശാലത, കർണാട്ടിക് സംഗീതജ്ഞൻ രാകേഷ് ആനയാടി, സംവിധായകൻ ഹക്കിംഷാ എന്നിവർ വിധികർത്താക്കളായി. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രസിദ്ധനായ സുധീഷ് ശശികുമാർ നയിച്ച സംഗീതവിരുന്നും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.സിഇഒ ജയേഷ് വി നായർ, ഹെഡ് ആൻഡ് നെക്ക് സയൻസസ് മേധാവി ഡോ. ഷോൺ ടി ജോസഫ് എന്നിവർ ആശംസയർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img