10:42am 15 July 2026
NEWS
വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസിന്റെ സ്ഥാനാരോഹണം നടത്തി
13/07/2026  07:55 PM IST
nila
വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസിന്റെ  സ്ഥാനാരോഹണം നടത്തി


ചെങ്ങന്നൂർ:  വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ 2026–27 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി സനോജ് വർഗീസ് സ്ഥാനമേറ്റു. തിരുവല്ല വൈ എം സി ഏ ഹാളിൽ
 നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ, വൈഎംസി.എ, വൈഡബ്ല്യുസിഎ, വൈസ് മെൻസ് ഇന്റർനാഷണലിന്റെ നേതാക്കൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തിരുവല്ല ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽമുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം എൽ ആർ ഡി അഡ്വ. എബി തോമസ് നിർവഹിച്ചു.
സെൻട്രൽ ട്രാവൻകൂർ റീജിയണൽ ഡയറക്ടർ ലീല ഗോപികൃഷ്ണൻ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സ്ഥാനചിഹ്നവും പതാകയും ഏറ്റുവാങ്ങിയ ശേഷം ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസ് മറുപടി പ്രസംഗം നടത്തി. ഈ വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ ബുള്ളറ്റിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി.
ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, കാരുണ്യ പ്രവർത്തനങ്ങൾ, യുവജന-ശിശു ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകുന്ന വിവിധ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. വൃക്കരോഗ ചികിത്സയ്ക്കും ഡയാലിസിസ് സഹായത്തിനുമായി റീനൽ കെയർ പദ്ധതി, വയോജനങ്ങൾക്കായുള്ള കെയർ ഫോർ ഏജ്ഡ് പദ്ധതി, അക്ഷരദീപം വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവ നടപ്പാക്കും. ഹരിതഭൂമി പദ്ധതിയിലൂടെ പ്രകൃതി-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകളും വിദ്യാഭ്യാസ സഹായ പദ്ധതികളും സംഘടിപ്പിക്കും. സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ഡ്രസ് ബാങ്ക് പ്രവർത്തനം വിപുലീകരിക്കുകയും കൈത്താങ്ങ് പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
റീജിയണൽ സെക്രട്ടറി സജി കുര്യൻ, വൈഎംസി.എ തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, വൈഡബ്ല്യുസിഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ്, മുൻ ആർ.ഡി.ഒ. പി.ഡി. ജോർജ്, ചെങ്ങന്നൂർ മീഡിയ സെന്റർ പ്രസിഡന്റ് കെ. ഷിബുരാജൻ, ഡിസ്ട്രിക്ട്–5 ഗവർണർ ഷിബു സക്കറിയ, മുൻ ഡിസ്ട്രിക്ട് ഗവർണർ മാത്യു ജോർജ്, സി. തോമസ്, പി.ഡി. ബൗസാലി, സൂസൻ കുരുവിള എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.
തിരുവല്ല ക്ലബ് പ്രസിഡന്റ് ജിജു മാത്യു പുലിയേലിൽ സ്വാഗതവും ഡിസ്ട്രിക്ട് സെക്രട്ടറിയും ഡി.ജി. ഇലക്ടുമായ എബി ജേക്കബ് നന്ദിയും പറഞ്ഞു,

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img