03:53am 28 October 2026
NEWS
​ശൂറ കൗൺസിലെ രണ്ട് സ്ഥിരം സമിതികളുടെ വൈസ് ചെയർമാൻമാരെ തിരഞ്ഞെടുത്തു
26/10/2026  09:35 AM IST
nila
​ശൂറ കൗൺസിലെ രണ്ട് സ്ഥിരം സമിതികളുടെ വൈസ് ചെയർമാൻമാരെ തിരഞ്ഞെടുത്തു

​ദോഹ : ഖത്തർ ശൂറ കൗൺസിലിന്റെ ആഭ്യന്തര-വിദേശകാര്യ സമിതി, സാമ്പത്തിക-ധനകാര്യ സമിതി എന്നിവയുടെ വൈസ് ചെയർമാൻമാരെ തിരഞ്ഞെടുത്തു. കൗൺസിലിന്റെ അമ്പത്തിമൂന്നാമത് വാർഷിക സമ്മേളനത്തിന്റെ രണ്ടാം സെഷനിലെ ആദ്യ യോഗങ്ങളിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. കൗൺസിലിന്റെ ആഭ്യന്തര നിയമാവലിയിലെ ആർട്ടിക്കിൾ 30 അനുസരിച്ച് ഐക്യകണ്ഠേനയാണ് (തസ്കിയ) വൈസ് ചെയർമാൻമാരെ തിരഞ്ഞെടുത്തത്.  
​യൂസഫ് ബിൻ അലി അൽ ഖാതറിന്റെ അധ്യക്ഷതയിൽ ചേർന്ന ആഭ്യന്തര-വിദേശകാര്യ സമിതി യോഗത്തിൽ അബ്ദുള്ള ബിൻ അലി അൽ സുലൈത്തിയെ കമ്മിറ്റിയുടെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു.  
​ മുഹമ്മദ് ബിൻ യൂസഫ് അൽ മാനെയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സാമ്പത്തിക-ധനകാര്യ സമിതിഎഞ്ചിനീയർ അഹമ്മദ് ബിൻ ഹിത്മി അൽ ഹിത്മിയെ കമ്മിറ്റിയുടെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img