12:18am 12 November 2026
NEWS
പ്രൊഫ.ആർ.രാജഗോപാലനെ വെണ്മണിയുടെ സാംസ്കാരിക മേഖലയിലെ പ്രവർത്തകർ ആദരിക്കുന്നു
06/06/2026  07:52 PM IST
nila
പ്രൊഫ.ആർ.രാജഗോപാലനെ വെണ്മണിയുടെ സാംസ്കാരിക മേഖലയിലെ പ്രവർത്തകർ ആദരിക്കുന്നു

വെൺമണി: വെണ്മണിയുടെ കയ്യൊപ്പ് ' എന്ന പുസ്തകത്തിലൂടെ ജന്മനാടിൻ്റെ പുരാവൃത്തം അനാവരണം ചെയ്ത പ്രൊഫ.ആർ.രാജഗോപാലനെ വെണ്മണിയുടെ സാംസ്കാരിക മേഖലയിലെ പ്രവർത്തകർ ചേർന്ന് ആദരിക്കുന്നു. അധ്യാപകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, ജനപ്രതിനിധി, ശാസ്ത്രസാഹിത്യ പ്രചാരകൻ എന്നീ നിലകളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ച് 80 വയസ്സ് പിന്നിട്ട പ്രൊഫ. രാജഗോപാലൻ്റെ അശീതി ആഘോഷം ജൂൺ 7 ഞായറാഴച 9.30 മുതൽ വെണ്മണി മാർത്തോമ്മാ പരിഷ് ഹാളിലാണ് നടത്തുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി, 
എം. എൽ.എമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം' എസ്.അരുൺകുമാർ, മുൻ ഗവർൺ പി.എസ്.ശ്രീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി  മുൻ പ്രൊ വൈസ് ചാൻസലർ ഡോ.സി.ഗോപാനാഥൻ പിള്ള തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.  പ്രശസ്ത ഗായകൻ മുരളീധർ ഷേണായി അവതരിപ്പിക്കുന്ന ഗാനമാലികയും പ്രൊഫ.രാധാകൃഷണൻ നായരും സംഘവും അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ടും അനുബന്ധ പരിപാടികളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.