02:48am 24 June 2026
NEWS
'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു
22/06/2026  07:45 PM IST
nila
 ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു

ചെങ്ങനൂർ: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു.
ചെങ്ങന്നൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പ്രചാരണ യാത്രയ്ക്ക് പൊതുജനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, യാത്രക്കാർ എന്നിവർ മികച്ച പിന്തുണ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ അതിന്റെ പിടിയിൽ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് സബ് ഇൻസ്പെക്ടർ സാലിഹ് ബഷീർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. "ഇപ്പോഴെങ്കിലും ചിന്തിച്ചില്ലെങ്കിൽ നമ്മുടെ കുടുംബങ്ങളിലെ യുവതലമുറയെ നഷ്ടപ്പെടുത്തേണ്ടിവരും" എന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു.സബ് ഇൻസ്പെക്ടർ നന്ദു ഉദ്ഘാടനം നിർവഹിച്ചു. 
പ്രൊബേഷൻ എസ്.ഐ. അമൽ ബാബു, സബ് ഇൻസ്പെക്ടർമാരായ സജികുമാർ, അനിൽകുമാർ, സ്റ്റേഷൻ റൈറ്റർ അജിത്ത്, സി.പി.ഒമാരായ രഞ്ജു, പ്രവീൺ, പ്രവീൺലാൽ, ബിജോഷ്, ശംഭു, അരുൺ എന്നിവർ പ്രചാരണ യാത്രയ്ക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img