03:45am 06 November 2026
NEWS
എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് വീണ നായർ; വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും താരം

01/02/2025  04:26 PM IST
nila
 എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് വീണ നായർ; വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും താരം

എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും നടി വീണ നായർ. കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടായിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. കയ്യിൽ കാശുണ്ടെങ്കിൽ സന്തോഷമായി എന്ന് പറയുന്നത് ശരിയല്ലെന്നും സമാധാനം ഉണ്ടെങ്കിൽ മാത്രമേ സന്തോഷത്തോടെ ഇരിക്കാൻ കഴിയുകയുള്ളൂവെന്നും വീണ നായർ പറഞ്ഞു. 

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

“ടെൻഷനൊന്നും ഇല്ലാതെ കുടുംബത്തോടൊപ്പം ഇരിക്കാൻ കഴിയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം. ഞാനും ഭർത്താവും തമ്മിലുള്ളത് ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. എന്റെ മകൻ സന്തോഷമായിരിക്കുന്നു എന്നതിനെ കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളൂ. അച്ഛന്റെ സ്നേഹം അച്ഛന് മാത്രം നൽകാൻ കഴിയുന്നതാണ്. അത് അവന് കിട്ടുന്നുണ്ട്. എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കും. വൈകാതെ എല്ലാവരെയും അറിയിക്കും.

അദ്ദേ​ഹത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ഇടാം. അതിനുള്ള പൂർണ അവകാശം അദ്ദേഹത്തിനുണ്ട്. മുന്നോട്ടുള്ള ജീവിതത്തിൽ മറ്റൊരു സ്ത്രീയാണ് വേണ്ടതെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാണ്. ഒരുപാട് നാൾ എന്റെ ഉറക്കം പോയിട്ടുണ്ട്. ഇന്ന് എനിക്ക് നല്ല രീതിയിൽ കിടന്ന് ഉറങ്ങാൻ കഴിയുന്നു”.

താനിപ്പോഴും ബോഡി ഷേമിം​ഗ് നേരിടുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. ആരും മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നേയുള്ളു. കമന്റുകളിലൂടെയാണ് ഓരോന്ന് പറയുന്നത്. പക്ഷേ, അതൊന്നും താൻ കാര്യമാക്കാറില്ലെന്നും നടി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img