NEWS
പറവൂരിൽ വി ഡി സതീശൻ പിന്നിൽ
04/05/2026 10:07 AM IST
nila

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പറവൂരിൽ വി ഡി സതീശൻ പിന്നിൽ. പറവൂരിൽ 4638 വേട്ടുകൾക്കാണ് സിപിഐയിലെ ടൈസൺ മാസ്റ്റർ ലീഡ് ചെയ്യുന്നത്. അതേസമയം രണ്ടാം റൗണ്ടിലും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലായിരുന്നു. 2523 വോട്ടുകൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്‌ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
അതേസമയം, കേരളത്തിൽ യുഡിഎഫ് തരംഗമെന്നാണ് സൂചന. വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റമെന്നാണ് റിപ്പോർട്ട്. എൽഡിഎഫ് 51 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 84 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം, എൻഡിഎ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 14 മന്ത്രിമാർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









