06:45am 13 November 2026
NEWS
ദേശീയദിന–സ്ഥാപക പുരസ്കാര റേസുകളിൽ വത്‌നാൻ റേസിങ്ങിന്റെ തകർപ്പൻ ആധിപത്യം
15/12/2025  01:04 PM IST
nila
ദേശീയദിന–സ്ഥാപക പുരസ്കാര റേസുകളിൽ വത്‌നാൻ റേസിങ്ങിന്റെ തകർപ്പൻ ആധിപത്യം

ദോഹ:ഖത്തർ ദേശീയ ദിന പുരസ്കാരവും (National Day Award) സ്ഥാപക പുരസ്കാരവും (Founder’s Prize) ഉൾപ്പെടെ അൽ റയ്യാൻ ഗ്രാസ് ട്രാക്കിൽ നടന്ന ഒൻപത് റേസുകളിലെ വിജയികളെ കായിക–യുവജന കാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി കിരീടമണിയിച്ചു. ഖത്തർ റേസിംഗ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ് വൈസ് ചെയർമാൻ റാഷിദ് ബിൻ നാസർ ബിൻ സരീ അൽ കാബി ചടങ്ങിൽ സന്നിഹിതനായിരുന്നു.
ദേശീയ ദിനത്തിനായുള്ള എട്ടാം റേസിലും സ്ഥാപക പുരസ്കാരത്തിനായുള്ള ഒൻപതാം റേസിലും വത്‌നാൻ റേസിങ് ഇരട്ടവിജയം സ്വന്തമാക്കി. ഒൻപത് റേസുകളിലായി   20 ലക്ഷം റിയാൽ ആയിരുന്നുസമ്മാനത്തുക. എട്ടാം, ഒൻപതാം റേസുകളിലെ വിജയികൾക്ക് ഓരോന്നിലും 10 ലക്ഷം റിയാൽ വീതം ലഭിച്ചു.
സ്ഥാപക പുരസ്കാരത്തിനായുള്ള ഒൻപതാം റേസിൽ ആർമാൻ എന്ന കുതിരയിലൂടെ വത്‌നാൻ റേസിങ് വിജയം നേടി. അറേബ്യൻ ശുദ്ധജാതി, പ്രാദേശികമായി വളർത്തിയ, മൂന്ന് വയസിന് മുകളിലുള്ള കുതിരകൾക്ക് വേണ്ടി 1600 മീറ്റർ ദൂരത്തിൽ നടന്ന മത്സരത്തിലായിരുന്നു വിജയം.
ട്രെയിനർ ആൽബൻ ഡി മിയുല്ലെ, ജോക്കി ജെയിംസ് ഡോയിൽ എന്നിവരോടൊപ്പം വത്‌നാൻ റേസിങ് ഈ പ്രധാന റേസുകളിൽ തുടർച്ചയായ നാലാം വിജയം നേടി.എട്ടാം റേസായ ദേശീയ ദിന പുരസ്കാരത്തിൽ ‘ആർബി മേരി ലൈല’ വിജയകിരീടം നേടി. ഉടമ വത്‌നാൻ റേസിങ്, ട്രെയിനർ ആൽബൻ ഡി മിയുല്ലെ, ജോക്കി ജെയിംസ് ഡോയിൽ എന്ന ത്രയം ഈ റേസിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കഴിഞ്ഞ വർഷം ‘ജബാല’യിലൂടെ നേടിയ വിജയം ആവർത്തിച്ചാണ് ഈ നേട്ടം.നാലാം റേസായ ഫാൽക്കൺ കപ്പിൽ ‘ടാക്സിവാല’ ജയം നേടി. ഉടമയും ട്രെയിനറും ഒസാമ ഒമർ ഇസ്മായിൽ അൽ ദഫാ, ജോക്കി ലൂക്കാസ് ഡെലോസിയർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img