NEWS
വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
19/02/2026 04:12 PM IST
nila

ദോഹ : ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ ( വെള്ളി )നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. JACHI & MUCHI OPTICALSന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ഫോക്കസ് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, നോർക്ക സേവനങ്ങൾ, വാജിദ് വാഫി ചെമ്പ്രശ്ശേരിയുടെ റമദാൻ സന്ദേശം തുടങ്ങിയവയും ഇഫ്താർ സംഗമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും ഖത്തറിലെ മുഴുവൻ വാണിമേൽക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











