NEWS
വളാഞ്ചേരി മേള സീസൺ - 6 നവംബർ 13 വെള്ളിയാഴ്ച
10/11/2026 09:21 AM IST
nila

ദോഹ: ഖത്തറിലെ വളാഞ്ചേരി പ്രദേശവാസികളുടെ കൂട്ടായ്മയായ ഫെയ്സ് വളാഞ്ചേരി ഖത്തർ സംഘടിപ്പിക്കുന്ന വളാഞ്ചേരി മേള സീസൺ 6 അടുത്ത വെള്ളിയാഴ്ച അബൂ ഹാമൂറിലെ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.
ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന മേളയിൽ വിവിധ കലാ കായികമത്സരങ്ങൾ അരങ്ങേറും. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നാലു ടീമുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടക്കുക. തുടർന്ന് വിജയികൾക്കുള്ള ട്രോഫികളും മറ്റും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 55777924,31240126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










