02:12pm 09 September 2026
NEWS
​കോൺഗ്രസിന് തിരിച്ചടി: യുവതാരം വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല; വിലാസം ചതിച്ചു, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി.​സി.പി.എം പരാതിയിൽ നടപടി; നിയമ വിദ്യാർത്ഥിനിയായ വൈഷ്ണയുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി
16/11/2025  09:42 AM IST
ന്യൂസ് ബ്യൂറോ
​കോൺഗ്രസിന് തിരിച്ചടി: യുവതാരം വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല; വിലാസം ചതിച്ചു, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി.​സി.പി.എം പരാതിയിൽ നടപടി; നിയമ വിദ്യാർത്ഥിനിയായ വൈഷ്ണയുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി

​തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ കോൺഗ്രസിന്റെ 'ഗ്ലാമർ ഗേളായി' അവതരിപ്പിച്ച മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന സി.പി.എം നൽകിയ പരാതിയിൽ, വൈഷ്ണയുടെ പേര് കമ്മിഷൻ നീക്കം ചെയ്തു.

​ഹിയറിംഗിനു ശേഷം ഇന്നലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, 24 കാരിയായ വൈഷ്ണയെ ഒഴിവാക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയെന്ന പ്രചാരണം നൽകിയാണ് കോൺഗ്രസ് വൈഷ്ണയെ രംഗത്തിറക്കിയത്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ മുട്ടടയിൽ വൈഷ്ണ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു.

​വിവാദമായ വിലാസം

​നഗരസഭയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലേ മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.
​വൈഷ്ണയുടെ വോട്ടർ അപേക്ഷയിൽ കെട്ടിടത്തിന്റെ ടി.സി നമ്പർ 18/564 ആണ് നൽകിയിരുന്നത്.
​എന്നാൽ ഈ നമ്പരിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും, വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നുമാണ് സി.പി.എം നൽകിയ പരാതി.

​അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന തന്റെ പിതാവിന്റെ കുടുംബ വീട് മുട്ടടയിലാണെന്നാണ് കെ.എസ്.യു പ്രവർത്തകയും നിയമ വിദ്യാർത്ഥിനിയുമായ വൈഷ്ണ പറയുന്നത്. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളതെന്നും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പരും ഇതാണെന്നും അവർ വ്യക്തമാക്കി.
​ടെക്നോപാർക്കിലെ ജോലി രാജിവച്ചാണ് വൈഷ്ണ മത്സരിക്കാൻ തീരുമാനിച്ചത്. കമ്മിഷന്റെ നടപടിക്കെതിരെ അപ്പീൽ നൽകാനാണ് വൈഷ്ണയുടെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img