NEWS
പാറക്കൽ അബ്ദുള്ളയ്ക്ക് വടകര കെ.എം.സി.സി.യുടെ സ്നേഹാദരം
07/07/2026 03:22 PM IST
nila

ദോഹ: കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം പാറക്കൽ അബ്ദുള്ളയ്ക്ക് കെ.എം.സി.സി. വടകര മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.
കെ.എം.സി.സി. വടകരയുടെ സ്നേഹാദര ഫലകം അഫ്സൽ വടകര പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി.
ചടങ്ങിൽ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ ബാബു, അസീസ് എം.സി., ലത്തീഫ് കെ.വി., ഹൈദർ എം., മുസമ്മിൽ എം.വി., നബീൽ പഴങ്കാവ്, റഫീഖ് കെ.എം., ബാസിൽ വി. എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










