NEWS
എണ്ണവില കുറയണമെങ്കിൽ മറ്റു മാർഗങ്ങളില്ല; ഇറാനിയൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്താൻ അമേരിക്ക
20/03/2026 06:33 AM IST
nila

വാഷിങ്ടൺ: ഇറാനിയൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്താൻ അമേരിക്ക തയ്യാറെടുക്കുന്നു. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാൻ എണ്ണ വിപണിയിലെത്താൻ അനുമതി നൽകിയാൽ വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ആണവപരിപാടിയും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക മുൻപ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ കടലിൽ കിടക്കുന്ന ഇറാനിയൻ എണ്ണക്കപ്പലുകളിൽ ഏകദേശം 10 കോടി ബാരൽ എണ്ണയുണ്ടെന്നാണ് കണക്ക്. ഈ എണ്ണ വിപണിയിൽ എത്തിച്ചാൽ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ എണ്ണവിലയിൽ കുറവ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











