NEWS
യുഎസ്-ഇറാൻ സംഘർഷം: നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി ഖത്തർ
05/08/2026 12:37 PM IST
nila

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് നയതന്ത്രതലത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ സജീവമായി തുടരുകയാണെന്ന് ഖത്തർ വ്യക്തമാക്കി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും, പ്രശ്നപരിഹാരത്തിനായി എല്ലാ കക്ഷികളുമായും ദോഹ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക പരിഹാരം കാണുന്നതിനും ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമാണ് നിലവിലെ നീക്കങ്ങൾ മുൻഗണന നൽകുന്നത്. ഇതിലൂടെ വൻശക്തികൾ തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











