11:42pm 09 November 2026
NEWS
യു.എസ്-ഇറാൻ സംഘർഷം: സാധ്യതാ വിലയിരുത്തലുകളുമായി അന്താരാഷ്ട്ര പഠനറിപ്പോർട്ടുകൾ
19/07/2026  12:16 PM IST
NILA
യു.എസ്-ഇറാൻ സംഘർഷം: സാധ്യതാ വിലയിരുത്തലുകളുമായി അന്താരാഷ്ട്ര പഠനറിപ്പോർട്ടുകൾ

 


​ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക അന്തിമ പോരാട്ടത്തിന്റെ സാധ്യതകൾ മങ്ങുമ്പോൾ, മേഖലയിൽ യുദ്ധം വ്യാപിക്കാനുള്ള സാധ്യതകൾ വർധിക്കുന്നതായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളുടെയും മാധ്യമങ്ങളുടെയും വിലയിരുത്തൽ. നിലവിലെ പ്രതിസന്ധിയുടെ ഭാവി സൂചനകൾ വ്യക്തമാക്കുന്നത് 
അമേരിക്കൻ സൈനിക സമ്മർദ്ദങ്ങൾക്ക് ഇറാന്റെ കീഴടങ്ങൽ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതേസമയം പ്രതിരോധ സന്തുലിതാവസ്ഥ മാറ്റാൻ ഇറാന് സാധിച്ചിട്ടില്ലെന്നുംp യു.എസ് ഗവേഷണ സ്ഥാപനമായ കിൻസി ഇൻസ്റ്റിറ്റ്യൂട്ട് (Quincy Institute) വ്യക്തമാക്കുന്നു. അതിനാൽ, ഇരുപക്ഷവും തമ്മിലുള്ള പരിമിതമായ ആക്രമണങ്ങൾ ദീർഘകാലം തുടരാനാണ് സാധ്യതയെന്നാണ്.സാധാരണക്കാരുടെ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇരുപക്ഷവും പുതിയ ചുവപ്പുരേഖകൾ ലംഘിക്കുന്നത് യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാൻ കാരണമായേക്കുമെന്ന് അസോസിയേറ്റഡ് പ്രസ് (AP) മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ഇത് ബാധിച്ചേക്കാം.ഇറാന്റെ തന്ത്രപ്രധാനമായ സൈനിക-അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം കടുപ്പിക്കാൻ വാഷിംഗ്ടൺ ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഒരു പൂർണ്ണമായ കരയുദ്ധത്തിലേക്കോ അധിനിവേശത്തിലേക്കോ ഇരുരാജ്യങ്ങളും നീങ്ങാൻ താല്പര്യപ്പെടുന്നില്ലെന്ന് 'ദി വീക്ക്' (The Week) ചൂണ്ടിക്കാണിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾ കാരണം ആഗോള ഊർജ്ജ വിപണി കടുത്ത സമ്മർദ്ദത്തിലാകും. കപ്പൽ ഗതാഗതച്ചെലവും ഇൻഷുറൻസ് നിരക്കുകളും വർധിക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാനും ആഗോള സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്ന് റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസ്സും വിലയിരുത്തുന്നു.
​മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുമ്പോഴും, വരും ദിവസങ്ങളിൽ രാഷ്ട്രീയ-സാമ്പത്തിക ഉപരോധങ്ങളും പരസ്പരമുള്ള സൈനിക നീക്കങ്ങളും ശക്തമായി തുടരുമെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img