
ദോഹ:മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഖത്തറിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ (Shelter-in-place) യുഎസ് എംബസി ആവശ്യപ്പെട്ടു.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിലോ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരുക. ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതുക.ഖത്തർ വ്യോമപാത നിലവിൽ അടച്ചിരിക്കുകയാണ്. വിമാന യാത്രകളെക്കുറിച്ച് അറിയാൻ നേരിട്ട് എയർലൈനുകളെ ബന്ധപ്പെടുക.മാർച്ച് 1 മുതലുള്ള വാരത്തിൽ എംബസിയിലെ എല്ലാ മുൻകൂട്ടി നിശ്ചയിച്ച അഭിമുഖങ്ങളും സേവനങ്ങളും റദ്ദാക്കി. അടിയന്തര സാഹചര്യങ്ങളിൽ മാത്രം എംബസിയെ ബന്ധപ്പെടുക.സൈനിക താവളങ്ങളുടെ പരിസരത്ത് പോകുന്നത് ഒഴിവാക്കുക. പ്രകടനങ്ങളിൽ നിന്നോ ജനക്കൂട്ടത്തിൽ നിന്നോ അകന്നു നിൽക്കുക.ഖത്തറിലെ അടിയന്തര സഹായങ്ങൾക്ക് 999 എന്ന നമ്പറിലും യുഎസ് എംബസി സഹായത്തിന് +974-4496-6000 എന്ന നമ്പറിലും ബന്ധപ്പെടുക.തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.











