11:28am 02 October 2026
NEWS
ആഗോള വിദ്യാഭ്യാസത്തിനും മനുഷ്യാവകാശ പോരാട്ടങ്ങൾക്കും ആദരം: ശൈഖ മൂസ ബിൻത് നാസറിന് ഡൊക്ടറേറ്റ് നൽകി ആദരിച്ച് ജൊഹാനസ്ബർഗ് സർവ്വകലാശാല
02/10/2026  08:57 AM IST
nila
ആഗോള വിദ്യാഭ്യാസത്തിനും മനുഷ്യാവകാശ പോരാട്ടങ്ങൾക്കും ആദരം: ശൈഖ മൂസ ബിൻത് നാസറിന് ഡൊക്ടറേറ്റ് നൽകി ആദരിച്ച് ജൊഹാനസ്ബർഗ് സർവ്വകലാശാല

 

 

​പ്രിറ്റോറിയ: വിദ്യാഭ്യാസ രംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും ആഗോളതലത്തിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഖത്തർ ഫൗണ്ടേഷന്റെയും (QF) 'എഡ്യൂക്കേഷൻ എബൗവ് ഓൾ' (EAA) ഫൗണ്ടേഷന്റെയും അധ്യക്ഷ എച്ച്.എച്ച്. ശൈഖ മൂസ ബിൻത് നാസറിന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് സർവ്വകലാശാലയുടെ (UJ) ആദരം. സർവ്വകലാശാലയുടെ അഭിമാനകരമായ ഓണററി ഡോക്ടറേറ്റ് (Honorary Doctorate) ബിരുദമാണ് ശൈഖ മൂസയ്ക്ക് സമ്മാനിച്ചത്.  
​കുട്ടികളുടെ വിദ്യാഭ്യാസത്തെ ആഗോള നയരൂപീകരണങ്ങളുടെ കേന്ദ്രബിന്ദുവായി ഉയർത്തിക്കാട്ടുന്നതിനും, സാമുദായിക പരിഷ്കാരങ്ങൾക്കും പുരോഗതിക്കുമായി നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെയും മാനിച്ചാണ് ഈ അംഗീകാരം.  
​ബുധനാഴ്ച നടന്ന ചടങ്ങിൽ ശൈഖ മൂസ ബിൻത് നാസറിന് വേണ്ടി ദക്ഷിണാഫ്രിക്കയിലെ ഖത്തർ അംബാസഡർ മുബാറക് ബിൻ നാസർ അൽ ഖലീഫ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img