
യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഖത്തർ കുങ്ഫു ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. യുഎംഎഐ ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. സിപി ആരിഫ് മാസ്റ്റർ പാലാഴി, യു.എം.എ.ഐ. ടെക്നിക്കൽ ഡയറക്റ്റർ ഷിഹാൻ, നൗഷാദ് കെ മണ്ണോളി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗ്രേഡിങ് ടെസ്റ്റിൽ കുട്ടികളും മുതിർന്നവരുമടക്കം 56 പേർ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി സ്റ്റാമിന & ഫിറ്റ്നസ് ടെസ്റ്റ്, സിലബസ് ടെസ്റ്റ്, എഴുത്തു പരീക്ഷ, അഭിമുഖം തുടങ്ങി വിവിധ സെഷനുകളിലായാണ് ടെസ്റ്റ് നടന്നത് .
ഗ്രേഡിങ് ടെസ്റ്റിൽ വിജയികളായവർക്ക് ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും മൊമെന്റോയും ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. ആരിഫ് സിപി പാലാഴി കൈമാറി. ജൂനിയർ വിഭാഗത്തിൽ റിഹാം ഫാത്തിമ നസിം (ഇന്ത്യ), നെസ്‌ലെയ് ബിന്ഗനോൻ യെവിടെ (ബെനിൻ, വെസ്റ്റ് ആഫ്രിക്ക) , ഹൻഫ മുഹമ്മദ് നിസാമുദിൻ
ഐലീൻ മരിയ ജിൽസൺ (ഇന്ത്യ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ റാഹിം എസ് .എസ് (ഇന്ത്യ) ഷംനാദ് ടി കെ (ഇന്ത്യ) ഇന്നസെന്റ് യെവിടെ ബെനിൻ, വെസ്റ്റ് ആഫ്രിക്ക) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ടി ഒ ഇസ്മായിൽ ഗുരുക്കൾ വാണിമേൽ, ഖത്തർ യുഎംഎഐ കുങ്ഫു കോർഡിനേറ്റർ നിസാമുദ്ധീൻ വി ടി, കുങ്ഫു അസി.കോർഡിനേറ്റർ ശരീഫ് തിരുവള്ളൂർ, യുഎംഎഐ സെക്രട്ടറി ഷബീർ വാണിമേൽ, ഇൻസ്ട്രക്ടർമാരായ അഫ്സൽ തിരുവള്ളൂർ, മുഹമ്മദ് തിരുവള്ളൂർ, ഷഫീക് കല്ലേരി, റംഷാദ് തിരുവള്ളൂർ, ശംസുദ്ധീൻ പി എസ്, സി കെ ഉബൈദ്, സാജിദ് പി പി , ഉവൈസ് സി പി, ഷഫാദ് എം കെ, മുഹമ്മദ് സബീൽ കെ, അബ്ദുള്ള പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിന് സഈദ് സൽമാൻ സി കെ സ്വാഗതവും നിസാമുദ്ധീൻ വി ടി നന്ദിയും പറഞ്ഞു.










