NEWS
ഏകീകൃത ജി സി സി ടൂറിസ്റ്റ് വീസ ഉടൻ പ്രാബല്യത്തിൽ വരും
04/06/2025 04:58 PM IST
nila

ദോഹ: ഷെൻഗൻ വീസ മാതൃകയിൽജിസിസി ഏകീകൃത ടൂറിസ്റ്റ് വീസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു.കുവൈത്തിൽ ചേർന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ജി സി സി ഏകീകൃതവിസ ഉടൻ പ്രാബല്യത്തിലാകുമെന്ന് വ്യക്തമാക്കിയത്.
യുഎഇ,ഖത്തർ,സൗദിഅറേബ്യ, ഒമാൻ, ബഹ്റൈൻ
കുവൈത്ത് എന്നി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങളുടെ കംപ്യൂട്ടർശൃംഖലയിൽവിവരങ്ങൾ ചേർക്കുന്ന നടപടി ക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. ഈ വർഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വീസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാകും.
വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി പുതിയ ടൂറിസം പാക്കേജുകൾ തയാറാക്കുന്ന നടപടികൾ ആസൂത്രണം ചെയ്തു വരികയാണ്.ഷെൻഗൻ വീസ മാതൃകയിൽ ഏകീകൃത വീസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണുപ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











