12:58pm 13 November 2026
NEWS
ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ–17 ലോകകപ്പിൽ പങ്കെടുത്ത് യു എൻ ജനറൽ അസംബ്ലി പ്രസിഡന്റ് അന്നലീന ബെയർബോക്ക്
08/11/2025  11:57 AM IST
nila
ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ–17 ലോകകപ്പിൽ പങ്കെടുത്ത്  യു എൻ ജനറൽ അസംബ്ലി പ്രസിഡന്റ് അന്നലീന ബെയർബോക്ക്

 

ദോഹ: ഫിഫ അണ്ടർ–17 ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലെ ആസ്പയർ സോണിൽ ലോക നേതാക്കളും ഫുട്ബോൾ മേഖലയിലെ പ്രമുഖരും ഒത്തുകൂടി.
ഇതിൽ പങ്കെടുക്കാനെത്തിയ യുഎൻ ജനറൽ അസംബ്ലിയുടെ 80-ാം സെഷൻ പ്രസിഡന്റ് ആന്നലീന ബെയർബോക്ക്, കായികമേഖല രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിലും സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പറഞ്ഞു.
നവംബർ 4 മുതൽ 6 വരെ ഖത്തറിൽ നടക്കുന്ന സെക്കൻഡ് വേൾഡ് സമ്മിറ്റ് ഫോർ സോഷ്യൽ ഡെവലപ്മെന്റ് സമ്മേളനത്തിനായി എത്തിയ ബെയർബോക്ക്, ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു.
“സാമൂഹ്യനീതി ഉറപ്പാക്കാൻ ലോകം ഖത്തറിൽ ഒത്തുകൂടിയിരിക്കുന്നു. അതുപോലെ തന്നെ, സ്പോർട്സിലും വിജയിക്കേണ്ടത് ടീമായി ചേർന്നാണ്. കളിയിലൂടെ യുവാക്കൾ വൈവിധ്യം ഉൾക്കൊള്ളാനും വെല്ലുവിളികളെ അതിജീവിക്കാനും പഠിക്കുന്നു,” — അവർ പറഞ്ഞു.
 “സ്പോർട്സ് കുട്ടികളെയും കുടുംബങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു വേദിയാണ്. നയതന്ത്രലോകവും കായികരംഗത്തെ പോലെ നിയമങ്ങൾ പാലിച്ചാൽ ലോകത്തിൽ കൂടുതൽ സമാധാനം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നതായിബെയർബോക്ക് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img