
കേരളത്തിൽ ഭരണമാറ്റത്തിന് വഴിതെളിച്ചത് അതിശക്തമായ ജനവികാരമാണെന്നും, ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ ആഞ്ഞൊഴുക്ക് പ്രകടമായിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇടതുമുന്നണി പോലും ഭരണമാറ്റത്തിന് കാരണം എസ്.ഐ.ആർ (SIR) ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണമാറ്റത്തിന് കാരണം ജനവികാരമാണെന്നും, എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് അനുകൂലമായ ശക്തമായ ജനഹിതമാണ് പ്രകടമായതെന്നും മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു. മുന്നണിയിലും സർക്കാരിലും എല്ലാവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വസ്തുതാപരമാണ്.
അടൂർപ്രകാശിന്റെ പരാതി സംബന്ധിച്ച് എ.ഐ.സി.സി ഉചിതമായ തീരുമാനങ്ങളും ആലോചനകളും നടത്തും.
അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ഇപ്പോൾ രാജ്യവ്യാപകമായി അതിശക്തമായ സമരമുഖത്താണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരമാണ് നടക്കിക്കൊണ്ടിരിക്കുന്നത്. ദേശീയ തലത്തിലുള്ള ഈ പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷമായിരിക്കും മറ്റ് സംഘടനാപരമായ കാര്യങ്ങളിലേക്ക് നേതൃത്വം കടക്കുക.
"കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നിൽ യാതൊരുവിധ അട്ടിമറികളുമല്ല, മറിച്ച് ജനങ്ങൾ സർക്കാരിനെതിരെ പ്രകടിപ്പിച്ച ശക്തമായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമായ ജനവിധിയുമാണ്."










