09:55am 13 November 2026
NEWS
കൊച്ചിയിൽ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി പണവും സ്വർണവും കവർന്ന രണ്ടം​ഗ സംഘം അറസ്റ്റിൽ
16/12/2025  06:00 AM IST
nila
കൊച്ചിയിൽ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി പണവും സ്വർണവും കവർന്ന രണ്ടം​ഗ സംഘം അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് 3.10 ലക്ഷം രൂപയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുളന്തുരുത്തി സ്വദേശി ആദർശും പള്ളുരുത്തി സ്വദേശി ആകാശുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ഐടി കമ്പനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് യുഎസ് പൗരൻ കൊച്ചിയിലെത്തിയത്. 

മറൈൻ ഡ്രൈവിലെ ഹോട്ടലിൽ താമസിച്ചിരുന്ന യുഎസ് പൗരൻ, ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ആദർശുമായി പരിചയപ്പെട്ടു. അനധികൃതമായി മദ്യം വാങ്ങി നൽകിയ ശേഷം ഇയാൾ ഹോട്ടൽ മുറിയിലെത്തി. തുടർന്ന് സുഹൃത്തായ ആകാശിനെ വിളിച്ചു വരുത്തിയ പ്രതികൾ, യുഎസ് പൗരനെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.

ബാങ്ക് അക്കൗണ്ടിൽ നിന്നു 75,000 രൂപ ട്രാൻസ്ഫർ ചെയ്‌തതിനു പുറമെ 500 യുഎസ് ഡോളർ, സ്വർണമോതിരം, എടിഎം കാർഡ് എന്നിവയും കവർന്നു. പിന്നീട് എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപ കൂടി പിൻവലിച്ചു. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ സാഹസികമായി പിടികൂടിയ പൊലീസ്, കവർന്ന പണവും സ്വർണ മോതിരവും കണ്ടെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img