05:50pm 05 November 2026
NEWS
ഷാർജയിൽ വാൻ ട്രക്കിലിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
05/11/2026  04:09 PM IST
nila
ഷാർജയിൽ വാൻ ട്രക്കിലിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ഷാർജ: യുഎഇയിലെ ഷാർജയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ രമേഷ്‌കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉമ്മുൽഖുവൈനിലെ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മൂന്നുപേരും സഞ്ചരിച്ചിരുന്ന വാൻ ചൊവ്വാഴ്ച രാത്രി ഷാർജ മസ്ജിദിന് സമീപം എമിറേറ്റ്സ് റോഡിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ അജ്മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img