09:04am 22 August 2026
NEWS
തമിഴ്നാട്ടിൽ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്കായി സ്വർണമോതിരം നൽകുന്നത് കേരളത്തിലെ രണ്ട് ജ്വല്ലറി ​ഗ്രൂപ്പുകൾ
22/08/2026  06:26 AM IST
nila
തമിഴ്നാട്ടിൽ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്കായി സ്വർണമോതിരം നൽകുന്നത് കേരളത്തിലെ രണ്ട് ജ്വല്ലറി ​ഗ്രൂപ്പുകൾ

ചെന്നൈ: നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന പുതിയ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് ജനിക്കുന്ന 4.42 ലക്ഷം കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്കാണ് സർക്കാർ തുടക്കമിടുന്നത്. പദ്ധതിക്കായി 755 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്.

പദ്ധതിയുടെ ഭാഗമായി അടുത്ത നാല് മാസത്തിനുള്ളിൽ 1.28 ലക്ഷം സ്വർണമോതിരങ്ങൾ വിതരണം ചെയ്യും. ഇതിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.

പദ്ധതിക്കായുള്ള ടെൻഡർ നടപടിയിൽ കേരളം ആസ്ഥാനമായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നീ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾ കരാർ നേടി. തമിഴ്നാട്ടിലെ കമ്പനികളെ മറികടന്നാണ് ഇരു സ്ഥാപനങ്ങളും കുറഞ്ഞ തുക രേഖപ്പെടുത്തി കരാർ സ്വന്തമാക്കിയത്.

വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികം ഈടാക്കിയാണ് സ്വർണം നൽകുകയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഉയർന്ന കാരറ്റിലുള്ളതും ഹോൾമാർക്ക് ചെയ്തതുമായ സ്വർണമായിരിക്കും നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടമ്മമാർക്ക് മാസം 2,500 രൂപ, നവവധുക്കൾക്ക് എട്ട് ഗ്രാം സ്വർണവും സാരിയും, നിർധന കുടുംബങ്ങൾക്ക് ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ തുടങ്ങിയ പദ്ധതികൾക്ക് പിന്നാലെയാണ് നവജാത ശിശുക്കൾക്കായുള്ള പുതിയ ക്ഷേമപദ്ധതിയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img