01:40pm 07 September 2026
NEWS
ഗ്രാമദീപം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ദ്വിദിന വായനക്കളരി
22/05/2026  09:09 PM IST
NILA
 ഗ്രാമദീപം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ദ്വിദിന വായനക്കളരി

ചെങ്ങന്നൂർ: വെൺമണി പുന്തല ഗ്രാമദീപം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാളം പഠിക്കാം, വായനയെ വരവേല്ക്കാം എന്ന സന്ദേശവുമായി ദ്വിദിന വായനക്കളരി ആരംഭിച്ചു. കവി ഒ എസ് ഉണ്ണികൃഷ്ണൻ ഉദ് ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വി കെ ബിനുകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി പ്രസിഡൻ്റ് സലിം പടിപ്പുരയ്ക്കൽ
മുഖ്യ സന്ദേശം നൽകി. ഗ്രന്ഥശാല സെക്രട്ടറി
എം ഐ ബദറുദീൻ,
വെൺമണി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഖദീജ, പഞ്ചായത്തംഗം ടി ജയശ്രീ , പ്രൊഫ.
ആർ രാജഗോപാൽ , ബി ബാബു , ജോസ് മത്തായി, എസ് ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.
കവിയ്ക്കൊപ്പം, പാഠം ഒന്ന് മലയാളം,
പുസ്തക പരിചയം, വരയ്ക്കാൻ പഠിക്കാം, നാടൻ പാട്ട് പാടി പഠിക്കാം, പഴമൊഴി മധുരം നുണയാം, കൈയ്യെഴുത്ത് മാസിക തയ്യാറാക്കൽ, ലഘുയാത്ര എന്നിവയുമായി ക്യാമ്പ് അവസാനിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.