09:08pm 28 October 2026
NEWS
സൈന്യത്തിൽ പാർട്ടി നിയന്ത്രണം ചോദ്യം ചെയ്തു; രണ്ട് ചൈനീസ് ജനറൽമാർക്കെതിരെ അന്വേഷണം
26/01/2026  06:42 AM IST
nila
സൈന്യത്തിൽ പാർട്ടി നിയന്ത്രണം ചോദ്യം ചെയ്തു; രണ്ട് ചൈനീസ് ജനറൽമാർക്കെതിരെ അന്വേഷണം

ബെയ്ജിങ്: ചൈനയിൽ രണ്ട് മുതിർന്ന സൈനിക ജനറൽമാർക്കെതിരെ അന്വേഷണം ആരംഭിച്ചു. ജനറൽ ഷാങ് യൂക്സിയ, ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെയാണ് അന്വേഷണം. സൈന്യത്തിനുമേൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമാധികാരം ചോദ്യം ചെയ്തതും അഴിമതിക്ക് വഴിയൊരുക്കിയതുമെന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. 

സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎൽഎ ഡെയ്‌ലി പുറത്തുവിട്ട റിപ്പോർട്ടിലാണ് ആരോപണങ്ങൾ. ഇവരുടെ നടപടികൾ സൈനിക നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതം വരുത്തിയതായും സൈന്യത്തിനുള്ളിലെ രാഷ്ട്രീയ ഐക്യം തകരാറിലാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img