01:30pm 13 November 2026
NEWS
കോണ്‍ഗ്രസ് പണം നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്ബ്.
06/04/2026  04:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോണ്‍ഗ്രസ് പണം നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു  ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്ബ്.

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി : 20 ലക്ഷം രൂപയുടെ ഡീല്‍ പുറത്തായി .കോഴ വാഗ്ദാനം ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ട്വന്റി20 പാര്‍ട്ടി കുന്നത്തുനാട്ടിലെ പരാജയ ഭീതി കോണ്‍ഗ്രസ്സ് വ്യാപകമായി  പണം ഒഴുക്കുന്നു കുന്നത്തുനാട്ടിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രന്റെ വെളുത്ത ഇന്നോവാകാറിലും, തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലും വച്ചായിരുന്നു ഡീല്‍.പൂതൃക്ക് സഹകരണ ബാങ്ക് പ്രസിഡന്റ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരും ചേര്‍ന്നാണ് ഡീല്‍ ഉറപ്പിച്ചത്.ആദ്യം 5 ലക്ഷം പണമായും, 7 ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ഡീല്‍, ഇന്നലെയാണ് 20 ലക്ഷമാക്കി ഉയര്‍ത്തിയത്

ട്വന്റി20 പാര്‍ട്ടിയില്‍ നിന്നാല്‍ അഴിമതി നടത്താനാവില്ലെന്നും, കടം തങ്ങള്‍ വീട്ടാമെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്‍കിയ വാഗ്ദാനം27-ാം തിയതി വൈകിട്ട് 6.45  മണിക്ക് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും, തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലും നടന്ന ചര്‍ച്ചയില്‍ 15 ലക്ഷത്തിന് ഡീല്‍ ഉറപ്പിച്ചു. 29-ന്  രാജി പ്രഖ്യാപിക്കുമെന്നുമായിരുന്നു ധാരണ. 

ഡീല്‍ പുറത്തായെന്നും, 5 ലക്ഷം കൂടി നല്‍കണെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാജി പ്രഖ്യാപനം വൈകാന്‍ കാരണം.കുന്നത്തുനാട്ടിലെ എന്‍ഡിഎയുടെ മുന്നേറ്റം കണ്ട് വിറളിപൂണ്ട കോണ്‍ഗ്രസ്സ് പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്ക്ബ് പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇത് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img