09:58pm 13 May 2026
NEWS
ടിവിഎസ് ക്രെഡിറ്റിന് റെക്കോര്‍ഡ് ലാഭം അറ്റാദായത്തില്‍ 19 ശതമാനം വളര്‍ച്ച
13/05/2026  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ടിവിഎസ് ക്രെഡിറ്റിന് റെക്കോര്‍ഡ് ലാഭം അറ്റാദായത്തില്‍ 19 ശതമാനം വളര്‍ച്ച

കൊച്ചി: ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 913 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 19 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം  വളര്‍ച്ചയോടെ 7,196 കോടി രൂപയായി ഉയര്‍ന്നു.  നികുതിക്ക് മുന്‍പുള്ള ലാഭം 21 ശതമാനം  വര്‍ദ്ധനവോടെ 1,238 കോടി രൂപയിലെത്തി.  വായ്പാ വിതരണം  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം  വളര്‍ച്ച രേഖപ്പെടുത്തി.  കൈകാര്യം ചെയ്യുന്ന ആസ്തി 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് 15 ശതമാനം  വളര്‍ച്ചയോടെ 30,639 കോടി രൂപയായി.

നാലാം പാദത്തിലെ മൊത്തം വരുമാനം 11 ശതമാനം വളര്‍ച്ചയോടെ   1,859 കോടി രൂപയിലെത്തി.  നികുതിക്ക് മുന്‍പുള്ള ലാഭം 15 ശതമാനം വളര്‍ച്ചയോടെ  348 കോടി രൂപയായി രേഖപ്പെടുത്തി.  ഈ പാദത്തിലെ അറ്റാദായം 256 കോടി രൂപയാണ്, ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.

നഗര, അര്‍ദ്ധ-നഗര മേഖലകളിലെ ഉണര്‍വ് മൂലം ഇരുചക്ര വാഹന വായ്പകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരവും വായ്പാ വിതരണത്തെ സഹായിച്ചു.   സീസണല്‍ വാങ്ങലുകളും വ്യക്തിഗത ചെലവിടലിലെ വര്‍ദ്ധനവും ഈ വിഭാഗത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച നല്‍കി. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 53 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കള്‍ക്ക് ടിവിഎസ് ക്രെഡിറ്റ് വായ്പകള്‍ നല്‍കി. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 2.4 കോടിയ്ക്ക് മുകളിലായി.

ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളിലൊന്നായ ടിവിഎസ് ക്രെഡിറ്റിന് രാജ്യത്തുടനീളം 60,500ലധികം ടച്ച് പോയിന്‍റുകളുണ്ട്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്'  അംഗീകാരവും കമ്പനി നേടി. ആധുനിക സാങ്കേതികവിദ്യയും ഡാറ്റാ     അനലിറ്റിക്സും പ്രയോജനപ്പെടുത്തി ഉപഭോക്തൃ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img